newsroom@amcainnews.com

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിൻ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽ മരിച്ചു

സിംഗപ്പൂർ: സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് (53) ദാരുണാന്ത്യം. അസമിൽ നിന്നുള്ള സുബീൻ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതാണ്. അപകടത്തിൽപെട്ട സുബീനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ക്രിഷ് 3 ചിത്രത്തിലെ ദിൽ തൂ ഹി ബതാ എന്ന ഗാനവും ശ്രദ്ധ നേടി. അനേകം അസമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്റേതായുണ്ട്. സുബീന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ അസമിന്റെ ശബ്ദം മാത്രമല്ല ഹൃദയസ്പന്ദനം കൂടിയാണ് നഷ്ടമായതെന്ന് അസം മന്ത്രി അശോക് സിംഘാൾ പ്രതികരിച്ചു. അസമിന് തന്റെ പ്രിയപ്പെട്ട മകനെയും രാജ്യത്തിന് അതിന്റെ സാംസ്കാരിക പ്രതീകത്തെയുമാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

1972ൽ മേഘാലയയിലാണ് സുബീൻ ഗാർഗിന്റെ ജനനം. സുബീൻ ബോർഥകുർ എന്നായിരുന്നു ആദ്യത്തെ പേര്. തൊണ്ണൂറുകളിൽ തന്റെ ഗോത്രമായ ‘ഗാർഗ്’ പേരിനൊപ്പം ചേർക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ ഇന്ന് വൈകിട്ട് സുബീൻ പാടേണ്ടതായിരുന്നു.

You might also like

പ്രതിസന്ധിയിൽ ഐ.എസ്.ആർ.ഓ: വിക്ഷേപണങ്ങൾ നിലച്ചിട്ട് ആറുമാസം, ദൗത്യങ്ങളിൽ അനിശ്ചിതത്വം

ബിഷ്‌ണോയ് ഗ്യാങ് അംഗം അഭിജീത് കിംഗ്രയെ നാടുകടത്താൻ കാനഡ

എഐ സാങ്കേതികവിദ്യ വഴി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാനഡയിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

ആരാധകരുടെ ആവേശം അതിരുകടന്നു; കാറ്റിൽ പറന്ന കരിങ്കല്ല് തറച്ച് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു, ഡ്രൈവർക്ക് പരിക്ക്

കാനഡയിൽ നിന്ന് വേർപിരിയാൻ നാല് മുൻ കൺസർവേറ്റീവ് എംപിമാർ കൂടി; അമേരിക്കയ്ക്കൊപ്പം ചേരുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഒരാൾ

Top Picks for You
Top Picks for You