പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം. ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് പണം വിതരണം ചെയ്തത്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പണം വിതരണം ചെയ്ത സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശോഭ സുരേന്ദ്രനും തമ്മില്‍ തര്‍ക്കമുടലെടുത്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് ശോഭാ സുരേന്ദ്രന്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബിജെപി നല്‍കിയത് 5000 രൂപയാണെന്ന് കെ എസ് യു ജില്ലാ നേതൃത്വം അറിയിച്ചു. കാറില്‍ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടര്‍ക്ക് പണം നല്കുകയായിരുന്നു. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാള്‍ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നല്‍കുകയുമായിരുന്നു. ഈ സമയം കാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.







