newsroom@amcainnews.com

ബിഷ്‌ണോയി ഗാങ്ങിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം: കൺസർവേറ്റീവ് പാർട്ടി

കൊടുംകുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കൺസർവേറ്റീവ് പാർട്ടി രംഗത്തെത്തി. കാനഡയിലുടനീളം ബിഷ്‌ണോയി സംഘത്തിന്‍റെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തീവ്രവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൺസർവേറ്റീവ് എംപി ഫ്രാങ്ക് കപുട്ടോ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരിക്ക് കത്തെഴുതി. ദക്ഷിണേഷ്യൻ കനേഡിയൻമാരുൾപ്പെടെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ലോറൻസ് ബിഷ്‌ണോയി സംഘം ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വർധിച്ചു വരുന്ന ആക്രമണങ്ങൾക്ക് പിന്നിലും ഈ സംഘമാണ്, എംപി ഫ്രാങ്ക് കപുട്ടോ അറിയിച്ചു.

ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഗോൾഡി ധില്ലൺ, ഇന്ത്യൻ കൊമേഡിയൻ കപിൽ ശർമ്മയുടെ ബ്രിട്ടിഷ് കൊളംബിയ സറേയിലെ കഫേ വീണ്ടും ആക്രമിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി, ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്, സറേ, ബ്രാംപ്ടൺ മേയർമാർ എന്നിവരെല്ലാം ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി മുദ്രകുത്തണമെന്ന് ഫെഡറൽ സർക്കാരിനോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. കപിൽ ശർമ്മയുടെ കഫേ ഒരു മാസത്തിനുള്ളിൽ രണ്ടുതവണയാണ് ബിഷ്‌ണോയി സംഘം ആക്രമിച്ചത്. ജൂലൈ 9-ന് ആക്രമണം നേരിട്ട കപിൽ ശർമ്മയുടെ കാപ്‌സ് കഫേ കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും ആക്രമിക്കപ്പെട്ടു.

You might also like
"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

English language is now mandatory to drive in the US; new rules hit Indian drivers hard, leaving expats in a deep crisis

യുഎസിൽ വാഹനം ഓടിക്കാൻ ഇനി ഇംഗ്ലീഷ് ഭാഷ നിർബന്ധം; പുതിയ നിയമങ്ങൾ ഇന്ത്യൻ ഡ്രൈവർമാർക്ക് തിരിച്ചടിയാകുന്നു, പ്രവാസികൾ കടുത്ത പ്രതിസന്ധിയിൽ

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Top Picks for You
Top Picks for You