പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നുവെങ്കിലും, ഇന്ന് (ഒക്ടോബർ 29 ബുധനാഴ്ച) സെൻട്രൽ ബാങ്ക് പ്രധാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റുകൾ കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഇത് മാർച്ചിന് ശേഷമുള്ള രണ്ടാമത്തെ വെട്ടിക്കുറയ്ക്കലായിരിക്കും. ഇതോടെ പലിശ നിരക്ക് 2.25% ആകും. സെപ്റ്റംബറിൽ 2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ നിരക്ക് കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
സെപ്റ്റംബർ അവസാനത്തിൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ പോയിന്റ് കുറച്ച് 2.5 ശതമാനമാക്കിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷമാണ് വെട്ടിക്കുറക്കൽ ഉണ്ടായത്.







