newsroom@amcainnews.com

‘ഓപ്പറേഷൻ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം

ക്വെറ്റ: ‘ഓപ്പറേഷൻ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം. ബിഎൽഎ നേതാക്കളെ തേടി പാക്കിസ്ഥാൻ സൈന്യം തിരച്ചിൽ ശക്തമാക്കി. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 31 സാധാരണക്കാരും 17 പാക് സൈനികരും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. ബിഎൽഎയുടെ ഭാഗത്ത് 145 പേർ കൊല്ലപ്പെട്ടു.

പതിവിലും വിപരീതമായി ശനിയാഴ്ച സംഘടിതമായി ആസൂത്രണത്തോടെയാണ് ബിഎൽഎ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഒരേസമയം റെയിൽ, റോഡ് ഗതാഗതങ്ങളെ ആക്രമിച്ചായിരുന്നു തുടക്കം. ഒരു ഡസനോളം സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനും ബിഎൽഎയ്ക്കു കഴിഞ്ഞു. ഒട്ടേറെ പാക്കിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്.

സുരക്ഷാ നടപടികളുടെ ഭാഗമായി ക്വെറ്റ മേഖലയിൽ ട്രെയിൻ സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുന്നു. ഇന്റർനെറ്റ് സേവനങ്ങളും റദ്ദ് ചെയ്തിരുന്നു. അതേസമയം ബിഎൽഎയ്ക്ക് പിന്തുണ നൽകുന്നതായുള്ള പാക് ആരോപണം ഇന്ത്യ നിഷേധിച്ചു. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള പതിവ് തന്ത്രങ്ങളെന്നു പറഞ്ഞാണ് ഇന്ത്യയുടെ തിരിച്ചടി.

You might also like
Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

Talks Fall Through: WestJet Flight Attendants Go on Strike; Flight Services Grounded

ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് വെസ്റ്റ്ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്റമാർ പണിമുടക്കിലേക്ക്; വിമാന സർവീസുകൾ മുടങ്ങി

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

ക്യൂബെക്കിൽ നേരിയ ഭൂചലനം: 2.8 തീവ്രത

Top Picks for You
Top Picks for You