newsroom@amcainnews.com

അവാമി പാർട്ടിയും അവാമി ലീഗും: പാക്കിസ്ഥാനിലും കോക്രോച്ച്‌ തരംഗം

ഇന്ത്യയിൽ കോക്രോച്ച് ജനത പാർട്ടിക്ക് (സിജെപി) ജനപ്രീതി കൂ‌ടി വരുമ്പോൾ പാക്കിസ്ഥാനിലും  കോക്രോച്ച് അവാമി പാർട്ടിയും കോക്രോച്ച് അവാമി ലീഗുമായി തരംഗമാകുന്നതായി സൂചന. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് തൊഴിൽരഹിതരായ യുവജനങ്ങളെ പ്രാണികളോടും പരാദങ്ങളോടും ഉപമിച്ചുവെന്ന റിപ്പോർട്ടുകളോടുള്ള പിന്നാലെയാണ്‌ മേയ് പകുതിയോടെ കോക്രോച്ച് പാർട്ടി (CJP) രൂപംകൊണ്ടത്. ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണം നൽകിയെങ്കിലും ഒരു കൊടുങ്കാറ്റ് അപ്പോഴേക്കും രൂപപ്പെട്ടിരുന്നു. സിജെപി ഓൺലൈനിൽഹിറ്റായി മാറിയത് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതിന്‌ പിന്നാലെയാണ്‌ പാക്കിസ്ഥാനിൽ നിന്നും പാറ്റാ പാർട്ടിയുടെ വാർത്ത വരുന്നത്‌. കോക്രോച്ച് അവാമി പാർട്ടി എന്ന ഇൻസ്റ്റഗ്രാം പേജ് ആയിരുന്നു ആദ്യം. അത് ഇന്ത്യൻ പ്രസ്ഥാനത്തിൽ നിന്നുള്ള പ്രചോദനം ബയോയിൽ വ്യക്തമാക്കി ഇങ്ങനെ കുറിച്ചു: “അതെ പകർത്തിയതാണ്, പക്ഷെ ആര് ശ്രദ്ധിക്കുന്നു. ലക്ഷ്യം ഒന്നാണ്.” പാകിസ്താനി അക്കൗണ്ട് ഏതെങ്കിലും ഒരു വ്യക്തിയുമായോ ഒരു ടീമുമായോ ബന്ധമില്ലാത്തതാണ് എന്നും പാകിസ്താനിലെ ജെൻസീയുടെ യഥാർത്ഥ ശബ്ദമാകാൻ ലക്ഷ്യമിടുന്നു എന്നുമാണ അവകാശവാദം. അതിന്റെ ലോഗോ അതിന്റെ ഇന്ത്യൻ പ്രതിരൂപത്തിന് സമാനമാണെങ്കിലും അത് പച്ച-വെളുപ്പ് ബ്രാൻഡിങ് ഉപയോഗിക്കുന്നു.

ഇമ്രാൻ ഖാൻ നയിക്കുന്ന പാകിസ്താൻ തെഹ് രികെ ഇൻസാഫ് (PTI), പാകിസ്താൻ മുസ്ലിം ലീഗ് (N) അല്ലെങ്കിൽ PML-N, പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) തുടങ്ങിയ പ്രധാന പാർട്ടികൾക്ക് വെല്ലുവിളിയായാണ്‌ രൂപപ്പെട്ടത്‌. റീപോസ്റ്റ് ചെയ്ത മീമുകളും ഹ്രസ്വ രൂപത്തിലുള്ള റീലുകളുമാണ്. സ്വന്തമായി ഔദ്യോഗിക മോട്ടോ മേയ് 28ന് പുറത്തിറക്കുമെന്ന് അക്കൗണ്ട് പറയുന്നു. സമാനമായ പേജുകൾ എക്സിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. @CockroachAP എന്നാണ് ഒരു അക്കൗണ്ട്. കോക്രോച്ച് അവാമി ലീഗ് പാകിസ്താൻ എന്ന് വിളിക്കുന്ന മറ്റൊരു പേജ്, കോക്രോച്ച് അവാമി ലീഗിന്റെ (CAL) ഔദ്യോഗിക അക്കൗണ്ട ആണെന്ന് അവകാശപ്പെടുന്നു. ഇന്ത്യയുടെ കോക്രോച്ച് പാർട്ടിക്ക് വ്യക്തമായ സ്ഥാപകനും ഒരു മാനിഫെസ്റ്റോയും ഔദ്യോഗിക വെബ്സൈറ്റും ഉണ്ടെങ്കിലും, പാക്ക്‌ പതിപ്പുകൾക്ക്‌ അത്ര അ‌ടുക്കും ചിട്ടയുമില്ല. നിരവധിയാളുകൾ  അവരുടെ സ്വന്തം പതിപ്പുകൾ സ്വതന്ത്രമായി ആരംഭിക്കുന്നതായും കാണാം. പാക് പതിപ്പുകൾ യുവജനങ്ങളുടെ തൊഴിലില്ലായ്മ, ഭരണം, രാഷ്ട്രീയ സംവിധാനങ്ങൾ എന്നിവയിലുള്ള നിരാശ പരിഹാസത്തിലൂടെ പ്രകടിപ്പിക്കാൻ സ്ഥിരതയുടെ പ്രതീകമായി കോക്രോച്ച് ഉപയോഗിക്കുന്നു.

You might also like
Infant found dead after sleeping with parents: Police launch investigation in Texas

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കൈക്കുഞ്ഞ് മരിച്ച നിലയിൽ: ടെക്സസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Top Picks for You
Top Picks for You