newsroom@amcainnews.com

തലശ്ശേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ശരൺ പോലീസ് പിടിയിൽ

കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക അധ്യാപികയായ പാനൂർ സ്വദേശിനി ആദിത്യ അനിൽകുമാറിന്റെ (28) മരണവുമായി ബന്ധപ്പെട്ട് കാമുകൻ ശരണിനെ പോലീസ് അറസ്റ്റ് ചെയ്തു. മനേക്കര സ്വദേശിയായ ശരൺ ആദിത്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ആദിത്യയെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ, ജൂൺ എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ശരൺ ആദിത്യയെ പരസ്യമായി മർദിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്നുണ്ടായ കടുത്ത മാനസികവിഷമം മൂലമാണ് ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 14-ന് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ആദിത്യയുടെ മാതാവ് പി.പി. ഉദയ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You might also like
Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

കാലിഫോർണിയയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; പ്രതി ജീവനൊടുക്കി

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Top Picks for You
Top Picks for You