newsroom@amcainnews.com

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവർ എബോള നിരീക്ഷണത്തില്‍: ടെക്സസിൽ ജാഗ്രതാ നിര്‍ദേശം

ടെക്സസ് : എബോള പടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസില്‍ എത്തിയവര്‍ നിരീക്ഷണത്തില്‍. ഇതിന്‍റെ ഭാഗമായി ടെക്സസിലെ രണ്ടു കൗണ്ടികളിൽ ജാഗ്രതാ നിര്‍ദേശം. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരെ നോര്‍ത്ത് ടെക്സസിലെ ടാറൻ്റ്, ഡെന്‍റണ്‍ കൗണ്ടികളില്‍ നിരീക്ഷിച്ചുവരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടരുന്ന പശ്ചാത്തലത്തില്‍, ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് 21 ദിവസത്തേക്കാണ് നിരീക്ഷിക്കുന്നത്. ടാറൻ്റ് കൗണ്ടി അധികൃതര്‍ യാത്രക്കാര്‍ക്ക് നേരിട്ട് ബോധവല്‍ക്കരണവും നിരീക്ഷണവും നല്‍കുമ്പോള്‍, ഡെന്‍റണ്‍ കൗണ്ടിയിലെ യാത്രക്കാര്‍ സ്വയം നിരീക്ഷണത്തിലാണ് . രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തതിനാല്‍ നിലവില്‍ ആരെയും ക്വാറന്റീനിലാക്കിയിട്ടില്ലെന്നും ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

You might also like

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Top Picks for You
Top Picks for You