newsroom@amcainnews.com

കേരള കോൺഗ്രസിലെ അഞ്ചാമനാകാൻ പിജെ ജോസഫിന്‍റെ മകൻ അപു; സംസ്ഥാന കോർഡിനേറ്റർ ആകും, ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും

കോട്ടയം: കേരള കോൺഗ്രസ് നേതൃനിരയിലേക്ക് പിജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് എത്തുന്നു. അപു ജോൺ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും നേതൃനിരയിൽ അഞ്ചാമൻ ആയാണ് അപു ജോൺ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത്‌ ചേരുന്ന പാർട്ടി ഹൈപ്പർ കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും. തൊടുപുഴയിൽ അപു സ്ഥാനാർഥി ആകും എന്നാ ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് അപുവിനെ പാർട്ടി നേതൃത്വത്തിൽ എത്തിക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ അപു മത്സരിക്കുമെന്ന് ചില വാര്‍ത്തകൾ പുറത്ത് വന്നിരുന്നു. അപു രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെയാണ് ഇങ്ങനെ വാര്‍ത്തകൾ പുറത്ത് വന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ അപു തിരുവമ്പാടിയില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും പി ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു.

You might also like

ഹൈഡ്രോ-കെബെക്കിനെ ക്ലൗഡിന്‍ ബുഷാര്‍ഡ് നയിക്കും

ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹിമാൻഷു സൂദ് അറസ്റ്റിൽ

അമേരിക്കയിൽ ദേശീയതല പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് പുരസ്കാരം

ട്രംപും സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ അനുമതിയില്ലാതെ എത്തിയ സക്കര്‍ബെര്‍ഗിനെ പുറത്താക്കി

ടെക്സസിലെ വെള്ളപ്പൊക്കം: ദുരന്ത പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവെച്ചു

കാനഡ വിടുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്; രാജ്യത്തെത്തി 20 വർഷം കഴിഞ്ഞവരിൽ 17.5 ശതമാനം പേരും കാനഡ വിട്ടെന്ന് കണക്കുകൾ

Top Picks for You
Top Picks for You