newsroom@amcainnews.com

ആശാ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്; ആശമാർക്ക് 180 ദിവസം മറ്റേണിറ്റി ലീവും

ഹൈദരാബാദ്: ആശാ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. മുപ്പത് വർഷം സർവീസ് പൂർത്തിയാക്കിയ ആശമാർക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നൽകുക. ഇതോടൊപ്പം ആശമാർക്ക് 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേണിറ്റി ലീവ് കാലാവധിയിൽ ആശാ വർക്കർമാർക്ക് അറുപതിനായിരം രൂപ ശമ്പളയിനത്തിലും നൽകും. ഇതോടൊപ്പം റിട്ടയർമെൻറിന് ശേഷം സാമൂഹ്യസുരക്ഷാ പദ്ധതികൾ വഴി ആശാ വർക്കർമാർക്ക് വരുമാനം ലഭിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ആശമാർക്ക് ഏറ്റവും കൂടുതൽ മാസവരുമാനം ഉറപ്പ് നൽകുന്ന സംസ്ഥാനമാണ് ആന്ധ്ര. മാസം പതിനായിരം രൂപയാണ് സംസ്ഥാനസർക്കാർ വിഹിതമായി ആശാ വർക്കർമാർക്കുള്ള സ്ഥിരം വരുമാനം.

You might also like

ഒൻ്റാരിയോ മിസ്സിസാഗയിൽ വ്യാജ അപ്പാർട്ട്മെൻ്റ് റെന്‍റൽ തട്ടിപ്പ്: ഇന്ത്യൻ വംശജരായ പ്രതികൾ ഒളിവിൽ

അലർജി സാധ്യത: കാനഡയിൽ ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ വടക്കേ അമേരിക്കന്‍ റീജിയനില്‍ പുതിയ പ്രൊവിന്‍സ്; ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കം

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

ഒൻ്റാരിയോ വോണിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-ാമത് വടംവലി മത്സരം സെപ്റ്റംബർ ആറിന്

Top Picks for You
Top Picks for You