newsroom@amcainnews.com

അവധിക്കാല സീസണെത്തുന്നു; ആൽബെർട്ടയിൽ 1,300 പേരെ നിയമിക്കാനൊരുങ്ങി ആമസോൺ

ആൽബെർട്ടയിൽ 1,300 പേരെ നിയമിക്കാനൊരുങ്ങി ആമസോൺ. അവധിക്കാല സീസൺ കൂടി മുന്നിൽക്കണ്ടാണ് ഇത്. കാനഡയിലുടനീളം ഏഴായിരം പേരെ നിയമിക്കാനും കമ്പനി ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകർക്ക് ഇത് വലിയൊരു അവസരമായാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബറിൽ തുടങ്ങി ഡിസംബർ വരെയുള്ള മാസങ്ങളിലാണ് നിയമനങ്ങൾ നടത്തുക.

ആൽബർട്ടയിലെ ഫുൾഫിൽമെൻ്റ് സെൻ്റർ, സോർട്ടേഷൻ സെൻ്റർ, ഡെലിവറി സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ. യോഗ്യരായ ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനം 24.50 ഡോളറായി ആമസോൺ വർദ്ധിപ്പിച്ചിട്ടുമുണ്ട്. 2024 നെ അപേക്ഷിച്ച് 4.3 ശതമാനമാണ് വർധന. കാൽഗറിയിൽ ഏകദേശം 700 പേർക്കും എഡ്മണ്ടണിൽ ഏകദേശം 550 പേർക്കും ജോലി ലഭിക്കും. കോമ്പൻസേഷൻ, ജോലിസ്ഥലത്തെ ആനുകൂല്യങ്ങൾ എന്നിവയ്ക്കായി നല്ലൊരു തുക മാറ്റിവയ്ക്കാനാണ് ആമസോണിൻ്റെ തീരുമാനം. 2025 ൽ മാത്രം, ശമ്പള വർദ്ധനവിനും യോഗ്യരായ ജീവനക്കാർക്കുള്ള മറ്റ് തരത്തിലുള്ള ആനുകൂല്യങ്ങൾക്കുമായി 110 മില്യൺ ഡോളറിലധികം നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

You might also like

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

വനിതാ നേഷൻസ് കപ്പ് ഹോക്കി: യു എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

ഗിന്നസ് റെക്കോർഡ് നേടിയ 5 കോടിയുടെ അത്ഭുത മോതിരം ആലപ്പുഴയിൽ; കാണാൻ വൻ ജനത്തിരക്ക്

കാമുകിയെ തടവിലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദ സംഘടനയുടെ മുൻ കമാൻഡർ പിടിയിൽ

കാനഡയുടെ മത്സരം ഒഴിവാക്കി, യുഎസിന്‍റെ മത്സരം കണ്ട് ട്രൂഡോ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥിനികൾ തിരമാലയിൽപ്പെട്ടു മരിച്ചു

Top Picks for You
Top Picks for You