newsroom@amcainnews.com

ആമസോൺ 16,000 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു; നിർമിതബുദ്ധിയുടെ വരവിനുശേഷം 3 മാസത്തിനുള്ളിൽ ഇതു രണ്ടാമത്തെ കൂട്ട പിരിച്ചുവിടൽ

ന്യൂയോർക്ക്: ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ആമസോൺ 16,000 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു. നിർമിതബുദ്ധിയുടെ വരവിനുശേഷം 3 മാസത്തിനുള്ളിൽ ഇതു രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണ്. ഒക്ടോബറിൽ 14,000 പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതു വരെ 3 മാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് സീനിയർ വൈസ് പ്രസിഡന്റ് ബെത് ഗലേറ്റി പറഞ്ഞു. 2023 ൽ കമ്പനി 27,000 പേരെ പിരിച്ചുവിട്ട് ജോലിക്കാരുടെ എണ്ണം ക്രമീകരിച്ചിരുന്നു.

യുഎസിൽ സമീപകാലത്ത് പുതിയ ജോലികൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ മാസം 50,000 പേർക്കു മാത്രമാണ് പുതിയ ജോലികൾ ലഭിച്ചത്. നവംബറിൽ ഇത് 56,000 ആയിരുന്നു. 30,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് വമ്പൻ കമ്പനിയായ യുപിഎസ് കഴിഞ്ഞ ദിവസം അറിയിച്ചു. 15% ജോലികൾ കുറയ്ക്കുമെന്ന് പിന്ററസ്റ്റും അറിയിച്ചു.

You might also like
Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Top Picks for You
Top Picks for You