newsroom@amcainnews.com

ആമസോൺ വെയർഹൗസുകളിലെ ജോലികൾ യാന്ത്രികമാക്കാൻ ഒരുങ്ങുന്നു; 6 ലക്ഷത്തോളം ജോലികൾ റോബോർട്ടുകൾ കവരും!

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിൽ ഒന്നായ ആമസോൺ, വെയർഹൗസുകളിലെ ആയിരക്കണക്കിന് ജോലികൾ റോബോട്ടുകൾ ഉപയോഗിച്ച് യാന്ത്രികമാക്കാൻ (Automate) ഒരുങ്ങുന്നു. 2018 മുതൽ യു.എസിലെ ആമസോണിന്റെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടി വർദ്ധിച്ച് ഏകദേശം 12 ലക്ഷമായി. 5 ലക്ഷത്തിലധികം ജോലികൾ റോബോട്ടുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2027 ആകുമ്പോഴേക്കും യുഎസിൽ 1.60 ലക്ഷത്തിലധികം അധിക ജീവനക്കാരെ നിയമിക്കേണ്ടതിന്റെ ആവശ്യകത തടയാൻ കഴിയുമെന്ന് കമ്പനിയുടെ ഓട്ടോമേഷൻ ടീം പ്രതീക്ഷിക്കുന്നത്. സാധനങ്ങൾ എടുക്കുന്നതിനും പാക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് (picking, packing, delivery) പ്രധാനമായും ഓട്ടോമേഷൻ നടപ്പാക്കുന്നത്. 2025 നും 2027 നും ഇടയിൽ പ്രവർത്തനച്ചെലവിൽ 1,260 കോടി ഡോളർ വരെ ലാഭിക്കാൻ ഓട്ടോമേഷന് കഴിയുമെന്നാണ് കരുതുന്നത്. 2033 ആകുമ്പോഴേക്കും വിൽപ്പന ഇരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഭാവിയിലെ റോബോട്ടുകൾ ഉപയോഗിച്ചുളള വെയർഹൗസുകൾക്ക് മാതൃക എന്ന നിലയിൽ കഴിഞ്ഞ വർഷം യു.എസിലെ ഷ്റീവ്‌പോർട്ടിൽ (Shreveport) ഒരു കേന്ദ്രം ആമസോൺ ആരംഭിച്ചിരുന്നു. മനുഷ്യൻ്റെ ഇടപെടൽ ഏറ്റവും കുറവാണ് ഈ വെയർഹൗസിൽ. ആയിരത്തോളം റോബോട്ടുകളാണ് ഇവിടെ പ്രവർത്തന സജ്ജമായിട്ടുളളത്. 2027 അവസാനത്തോടെ ഏകദേശം 40 കേന്ദ്രങ്ങളിൽ ഈ മാതൃക പിന്തുടരാനാണ് ആമസോൺ ഉദ്ദേശിക്കുന്നത്.

അതിവേഗ ഡെലിവറികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സൗകര്യങ്ങളിൽ കുറച്ച് ആളുകളെ മാത്രം ജോലിക്കെടുക്കുന്ന രീതി പിന്തുടരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 75 ശതമാനം പ്രവർത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യാനുളള പദ്ധതികളിലാണ് കമ്പനിയുടെ റോബോട്ടിക്‌സ് ടീമെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, റിപ്പോർട്ടുകളിൽ വന്ന വിവരങ്ങൾ അപൂർണ്ണമാണെന്നും കമ്പനിയുടെ വ്യക്തമായ നിയമന തന്ത്രങ്ങൾ ഇതിൽ ചിത്രീകരിക്കുന്നില്ലെന്നും ആമസോൺ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ഡെലിവറി ഡിപ്പോകൾ സ്ഥാപിക്കാനുളള ശ്രമങ്ങളിലാണ് കമ്പനി. ഓട്ടോമേഷനിലൂടെ ലാഭിക്കുന്ന പണം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഉപയോഗിക്കുക. പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ കൊണ്ടുവരുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രധാന്യം നൽകുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

You might also like

കാനഡയ്ക്ക് തിരിച്ചടി; ‘യെല്ലോ പീസ്’ ഇറക്കുമതിക്ക് 30% തീരുവ ചുമത്തി ഇന്ത്യ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ്: പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനിക്ക് അനുകൂലം; പ്രധാന എതിരാളി സ്വതന്ത്ര സ്ഥാനാർഥിയായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോ

വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടീഷ് കൊളംബിയയിൽ കാത്തിരിക്കുന്നത് 1.2 മില്യൺ ആളുകൾ; ദീർഘമായ കാത്തിരിപ്പ് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു

ബ്രസീലിലെ ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി; കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം

പട്ടിണിയും ദാരിദ്ര്യവും സാധാരണ സംഭവമായി മാറിയിരിക്കുന്നു! കാനഡയിൽ ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

താരിഫ് വിരുദ്ധ പരസ്യം പിന്‍വലിക്കാന്‍ കാര്‍ണി ആവശ്യപ്പെട്ടതായി ഡഗ്‌ ഫോർഡ്‌

Top Picks for You
Top Picks for You