newsroom@amcainnews.com

ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം: യുവതി മരിച്ചു, കുട്ടിക്ക് പരുക്ക്

സെൻട്രൽ ഫ്ലോറിഡയിൽ വാരാന്ത്യത്തിൽ മുതലയുടെ ആക്രമണങ്ങളിൽ യുവതി കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം സാധാരണയായി കുറവാണെങ്കിലും, ജലാശയങ്ങൾക്ക് സമീപം പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ വെള്ളത്തിനടുത്തേക്ക് വിടരുതെന്നും വന്യജീവി വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.

ഞായറാഴ്ച ലിറ്റിൽ ബിഗ് ഇക്കോൺ സ്റ്റേറ്റ് ഫോറസ്റ്റിന് സമീപമുള്ള ഇക്കോൺലോക്കാച്ചി നദിയിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തുകയായിരുന്ന യുവതിയെ മുതല ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരെ ആക്രമിച്ച മുതലയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശനിയാഴ്ച മാരിയോൺ കൗണ്ടിയിൽ തീരത്തുനിന്ന് മീൻ പിടിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈയിൽ മുതല കടിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ 8 അടിയിലേറെ നീളമുള്ള മുതലയെ പിന്നീട് വന്യജീവി ഉദ്യോഗസ്ഥർ പിടികൂടി കൊന്നു.

You might also like

വിവാഹത്തിനായി ബുക്ക് ചെയ്തത് 17 കോടിയുടെ കൊട്ടാരം; മലയിടുക്കിലെ കൊലപാതക ചതിയിൽ പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

മാപ്പ് ഓണാഘോഷം 2026: ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു

യു.എസ്. പൗരത്വം നേടുന്നതിനുള്ള അപേക്ഷാ ഫീസ് ഗണ്യമായി വർദ്ധിപ്പിക്കാൻ യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) നിർദ്ദേശം

ട്രംപിന് തിരിച്ചടി: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പ്രമേയം പാസാക്കി യുഎസ് സെനറ്റ്

മലയാളി അഭിഭാഷക സിമി ചാക്കോ കാനഡയിൽ അന്തരിച്ചു

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Top Picks for You
Top Picks for You