newsroom@amcainnews.com

മിനിയാപൊളിസിലെ അലക്സ് പ്രെറ്റി വധം: സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്, ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങൾ തള്ളി മിനസോട്ട ഗവർണർ

മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അലക്സ് പ്രെറ്റി (37) എന്ന യുവാവ് ആയുധം കാട്ടി ഭീഷണിപ്പെടുത്തി എന്ന ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങൾ കടുത്ത പ്രതിസന്ധിയിൽ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഭരണകൂടം പച്ചക്കള്ളമാണ് പറയുന്നതെന്ന് മിനസോട്ട ഗവർണർ ടിം വാൾസ് തുറന്നടിച്ചു. അലക്സ് പ്രെറ്റി ഏജന്റുമാരെ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം ആദ്യം നൽകിയ വിശദീകരണം. എന്നാൽ മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ ഈ വാദത്തെ അടിമുടി തകർക്കുന്നതാണ്.

വെടിയേൽക്കുന്നതിന് മുൻപ് പ്രെറ്റി തന്റെ ഫോൺ ഉപയോഗിച്ച് ഏജന്റുമാരുടെ പ്രവർത്തനം പകർത്തിയതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഏജന്റുമാർ പ്രെറ്റിയെ കീഴ്പ്പെടുത്തുന്നതിനിടയിൽ ഒരാൾ അദ്ദേഹത്തിന്റെ അരയിൽ നിന്നും തോക്ക് എടുത്തുമാറ്റുകയും (അലക്സ് ലൈസൻസുള്ള തോക്ക് ഉടമയായിരുന്നു), അതിന് ശേഷം സെക്കൻഡുകൾക്കുള്ളിലാണ് ഏജന്റുമാർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തതെന്നും വ്യക്തമാണ്.

ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങളെ “അസംബന്ധം”എന്ന് വിളിച്ച ഗവർണർ ടിം വാൾസ്, മിനസോട്ടയിൽ വിന്യസിച്ചിരിക്കുന്ന ഫെഡറൽ ഏജന്റുമാരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. “നിങ്ങൾ കണ്ട കാഴ്ചകളെ വിശ്വസിക്കരുത് എന്നാണ് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ (ട്രംപ്) നമ്മളോട് പറയുന്നത്. തന്റെ ജോലിയും ജീവിതവും രാജ്യത്തിനായി സമർപ്പിച്ച ഒരു നഴ്‌സിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല,” ഗവർണർ പറഞ്ഞു.

സംഭവത്തിൽ ഫെഡറൽ ഏജൻസികൾ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസന്റെ പരാതിയെത്തുടർന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോടതി കർശനമായ ഉത്തരവ് പുറപ്പെടുവിച്ചു. വെടിവെയ്പ്പുമായി ബന്ധപ്പെട്ട ഒരു തെളിവും മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യരുതെന്ന് ജഡ്ജി എറിക് ടോസ്‌ട്രൂഡ് ഫെഡറൽ ഗവൺമെന്റിനോട് നിർദ്ദേശിച്ചു.

You might also like

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

‘കൈയെത്താ കൊമ്പത്ത്’ റീക്രിയേഷനുമായി അഞ്ജു ജോസഫ്; ഹൃദയം കവർന്ന് ജാമിങ് വീഡിയോ

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

റഫറി ഒമര്‍ ആര്‍ട്ടന് മുഴുവൻ പ്രതിഫലം നൽകും: ഫിഫ

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

യുഎസ്-ഇറാൻ ഒത്തുതീർപ്പ്: ട്രംപിന്റെ രാഷ്ട്രീയ പിന്മാറ്റവും പശ്ചിമേഷ്യയിലെ പുതിയ യാഥാർഥ്യങ്ങളും

Top Picks for You
Top Picks for You