newsroom@amcainnews.com

കാനഡയുടെ രാജ്യാന്തര ഉടമ്പടികളെ എതിർക്കാൻ ആൽബർട്ട: നിയമ നിർമാണം ഉടൻ

ഫെഡറൽ സർക്കാറി​ന്റെ രാജ്യാന്തര കരാറുകൾ തള്ളിക്കളയാൻ ആൽബർട്ടയ്ക്ക് അധികാരം നൽകുന്ന നിയമ നിർമാണത്തിന് പദ്ധതിയിടുന്നതായി പ്രീമിയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യയുടെ അധികാരം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കമെന്നാണ് സർക്കാർ വാദം. ഫെഡറൽ സർക്കാർ രാജ്യാന്തര കരാറിൽ ഒപ്പിടുമ്പോൾ, അത് ആരോഗ്യ സംരക്ഷണം പോലുള്ള പ്രവിശ്യാ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളെ ബാധിക്കുന്നതാണെങ്കിൽ പോലും ആൽബർട്ടയുമായി കൂടിയാലോചിക്കുന്നില്ലെന്ന് സ്മിത്തിൻ്റെ പ്രസ് സെക്രട്ടറി സാം ബ്ലാക്കറ്റ് ആരോപിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ, ആൽബർട്ടയുടെ നിയമനിർമ്മാണത്തിലൂടെ പാസാക്കിയാൽ മാത്രമേ അത് പ്രവിശ്യയിൽ ബാധകമാവുകയുള്ളൂ എന്ന് വ്യക്തമാക്കാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം അംഗീകരിച്ച ലോകാരോഗ്യ സംഘടനയുടെ പാൻഡെമിക് എ​ഗ്രിമെ​ന്റ് പോലുള്ളവ നിയമം ബാധകമാവുന്നതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. നിലവിൽ കെബെക്കിലുള്ളതിന് സമാനമായ നിയമനിർമ്മാണമാണ് ആൽബർട്ട ലക്ഷ്യമിടുന്നതെന്നും ബ്ലാക്കറ്റ് അറിയിച്ചു. എന്നാൽ, പ്രവിശ്യാ നിയമങ്ങൾ ഭരണഘടനാപരമായി നിലവിലുള്ള നിയമങ്ങൾക്ക് എന്ത് അധികാരം നൽകുമെന്ന് വ്യക്തമല്ലെന്ന് നിയമ വിദ​ഗ്ധൻ അഭിപ്രായപ്പെട്ടു.

You might also like
Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Top Picks for You
Top Picks for You