newsroom@amcainnews.com

ആൽബർട്ട കടുത്ത ദാരിദ്ര്യത്തിന്‍റെ പിടിയിൽ: ഫുഡ് ബാങ്ക്സ് കാനഡ

ആൽബർട്ട കടുത്ത ദാരിദ്ര്യത്തിന്‍റെയും വിലക്കയറ്റിന്‍റെയും പിടിയിലെന്ന് ചാരിറ്റി സംഘടനയായ ‘ഫുഡ് ബാങ്ക്സ് കാനഡ’യുടെ വാർഷിക റിപ്പോർട്ട് . സംഘടന പുറത്തുവിട്ട പ്രോഗ്രസ് കാർഡിൽ ആൽബർട്ടയ്ക്ക് ഏറ്റവും മോശം ഗ്രേഡായ ഡി മൈനസ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോലും സാധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കാനഡയിലുടനീളം സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും, മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബർട്ടയുടെ സ്ഥിതി കൂടുതൽ മോശമാണെന്നാണ് ഈ റിപ്പോർട്ട് നൽകുന്ന സൂചന.

ചികിത്സാ സൗകര്യങ്ങളുടെ കുറവ്, ഉയർന്ന ഭവനവാടക, ഭക്ഷ്യസുരക്ഷയില്ലായ്മ എന്നിവയാണ് പ്രവിശ്യയുടെ മാർക്ക് ഇത്രയധികം കുറയാൻ കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.  കഴിഞ്ഞ മാസങ്ങളിൽ മാത്രം പ്രവിശ്യാ തലസ്ഥാനമായ എഡ്മിന്‍റനിൽ മാത്രം ഫുഡ് ബാങ്കിനെ ആശ്രയിക്കുന്നവരുടെ എണ്ണം റെക്കോർഡ് നിരക്കായ 46,000 ആയി ഉയർന്നുവെന്ന് ഏജൻസി പറയുന്നു. നിലവിലെ സാഹചര്യം നേരിടാൻ സർക്കാർ ധനസഹായം അപര്യാപ്തമാണെന്നാണ് 68 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. ദാരിദ്ര്യ ലഘൂകരണത്തിനായി വാടക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

You might also like

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Top Picks for You
Top Picks for You