newsroom@amcainnews.com

രണ്ടാം ഘട്ട വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ച് ആൽബർട്ട സർക്കാർ

ഈ വർഷത്തെ രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായുള്ള ഇൻഫ്ലുവൻസ, COVID-19 വാക്സിനുകൾ ബുക്ക് ചെയ്യുന്നതിനുള്ള രണ്ടാം ഘട്ടം പ്രവിശ്യയിൽ ആരംഭിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് അറിയിച്ചു. സെപ്റ്റംബർ 29-ന് മുതിർന്ന പൗരന്മാർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി പ്രവിശ്യയിൽ ആദ്യഘട്ട വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ചിരുന്നു. ഈ പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടാത്ത ആൽബർട്ട നിവാസികൾക്ക് ഒക്ടോബർ 20 മുതൽ ഫാർമസികളിലോ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലോ ഇൻഫ്ലുവൻസ, COVID-19 വാക്സിനുകൾ ബുക്ക് ചെയ്യാൻ തുടങ്ങാം. ഒന്നാം ഘട്ടത്തിൽ ജനസംഖ്യയുടെ ഏകദേശം 0.8% അഥവാ 39,764 വ്യക്തികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകിയതായി സർക്കാർ അറിയിച്ചു.

അതേസമയം സെപ്റ്റംബർ 29 മുതൽ 2026-27 സീസണിലേക്കുള്ള ഇൻഫ്ലുവൻസ, കോവിഡ്-19 വാക്സിനുകൾക്കുള്ള പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി എഎച്ച്എസ് റിപ്പോർട്ട് ചെയ്തു. പ്രോ-ഓർഡറുകൾ ഡിസംബർ 15 ന് അവസാനിക്കും.

You might also like

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി; നിയമപരിഷ്കരണവുമായി ആൽബർട്ട സർക്കാർ

2025ൽ‍ നോവ സ്കോഷിയ പവർ കമ്പനിയിലുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് ഒൻപത് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

നോവ സ്കോഷിയ നിയമസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധത്തെത്തുടർന്ന് ബജറ്റ് വോട്ടെടുപ്പ് മാറ്റി, നിയമസഭാ മന്ദിരത്തിൽ സന്ദർശകർക്ക് വിലക്ക്

Top Picks for You
Top Picks for You