newsroom@amcainnews.com

വീട്ടിൽ കയറി കൊല്ലും, കാർ ബോംബ് വച്ച് തകർക്കും; നടൻ സൽമാൻ ഖാന നേരെ വീണ്ടും വധഭീഷണി

മുംബൈ: നടൻ സൽമാൻ ഖാന നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്.‌ വീട്ടിൽ കയറി നടനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. ഭീഷണിയുടെ ഉറവിടത്തെ സംബന്ധിച്ചു ആധികാരികതയെപ്പറ്റിയും പൊലീസ് അന്വേഷണിച്ചുകൊണ്ടിരിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽനിന്നാണോ ഭീഷണി ലഭിച്ചതെന്നു വ്യക്തമല്ല.

മഹാരാഷ്ട്രയിലെ മുൻ മന്ത്രി ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൽമാന്റെ മുംബൈയിലെ വീടായ ഗാലക്സി അപാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. വൈ-പ്ലസ് സുരക്ഷയുള്ള താരത്തിന് പൊലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം വന്നിരിക്കുന്നത്.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ ബിഷ്ണോയ് സമുദായത്തില്‍നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. ജോധ്പുരില്‍ വച്ച് സല്‍മാന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ഭീഷണി മുഴക്കിയത്.

പിന്നീട് കഴിഞ്ഞ ഏപ്രില്‍ 14ന് ഗാലക്സി അപാര്‍ട്മെന്റിന് നേരെ വെടിവയ്‌പ്പുണ്ടായി. പുലര്‍ച്ചെയായിരുന്നു ആക്രമണം. മോട്ടര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ സല്‍മാന്റെ അപാര്‍ട്മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബിഷ്ണോയിയുടെ സംഘമാണ് ഇതിനു പിന്നിലെന്ന് പിന്നീട് വ്യക്തമായി.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You