newsroom@amcainnews.com

തീപാറും ആക്‌ഷനും പഞ്ച് ഡയലോ​ഗുമായി തിയറ്ററുകളിൽ പ്രേക്ഷകരെ പുളകം കൊള്ളിച്ച ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബ്ബ് ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് ജനുവരി 16 മുതൽ

ഴിഞ്ഞ വർഷം ഡിസംബർ 19ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിൾ ക്ലബ്ബ്. തീപാറും ആക്ഷനുമായി തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു ആയിരുന്നു. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ എത്താൻ ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവരികയാണ്.

നെറ്റ്ഫ്ലിക്സിനാണ് റൈഫിൾ ക്ലബ്ബിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയത്. ചിത്രം ജനുവരി 16 മുതൽ സ്ട്രീമിം​ഗ് ആരംഭിക്കും. തിയറ്ററിൽ തീ പാറുന്ന പോരാട്ടം കണ്ട പ്രേക്ഷകർക്ക് വീണ്ടും കാണാനും കാണാത്തവർക്ക് സിനിമ കാണാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. റിലീസ് ചെയ്ത് ഇരുപത്തി അഞ്ച് ദിവസത്തോളം അടുക്കുന്ന വേളയിലാണ് റൈഫിൽ ക്ലബ്ബ് ഒടിടിയിൽ എത്തുന്നത്. റിലീസ് ചെയ്ത ഇതുവരെ 27.9 കോടി ചിത്രം നേടിയെന്നാണ് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നത്.

150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. മൂന്നാം വാരം അത് 191 തിയറ്ററുകളായി മാറി. ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടെയും കഥ പറഞ്ഞ ചിത്രം പുത്തന്‍ സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്. തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്.

ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് റൈഫിള്‍ ക്ലബ്ബില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവരായിരുന്നു നിര്‍മാണം.

You might also like

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

Top Picks for You
Top Picks for You