കാൽഗറിയിലെ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഓഫ് കാനഡ (WMCWAC ) യുടെ 2026 – 27 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റി പൂർണമായും വനിതകൾ കയ്യടക്കി. പ്രിയാ നമ്പൂതിരി (ചെയർപേഴ്സൺ), മാധവി ഉണ്ണിത്താൻ (പ്രസിഡന്റ്), അനു വിവേക് (ജനറൽ സെക്രട്ടറി, റോസ് എബി(ട്രെഷറർ), മാധുരി സരസ്വതി കുമാർ ( വൈസ് ചെയർപേഴ്സൺ), ജിഷാ റാഷി (വൈസ് പ്രസിഡന്റ്), നർമദാ ബാലകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), രേഷ്മ സുനിൽ ( സ്പോർട്സ് ഫോറം), അമൃത ആഗ്നസ് (വിമൻസ് ഫോറം), നിത മരൻകുളങ്ങര (കൾച്ചറൽ ഫോറം), ശ്രീഭാ (സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ), നിവേദിതാ നായർ (യൂത്ത് ഫോറം) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഒക്ടോബർ 19 ഞായറാഴ്ച കാൽഗറി സൗത്ത് വെസ്റ്റിലുള്ള ഹോട്ടൽ സൂപ്പർ 8 ൻ്റെ സ്കൈറൂമിൽ വെച്ച് നടന്ന ആനുവൽ ജനറൽ മീറ്റിങ്ങിലാണ് 2026 – 27 ലേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചത്. ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ ശ്രീകുമാർ, പ്രസിഡന്റ് അനിൽ കുമാർ മേനോൻ എന്നിവർ പ്രസംഗിച്ചു. ട്രെഷറർ എബി റാബ് 2024 – 25 വർഷത്തെ കണക്കുകൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട്, അസോസിയേഷന്റെ ഭാവി പരിപാടികൾ ചർച്ചചെയ്യുകയുണ്ടായി. വർഷം തോറും നടത്തി വരാറുള്ള നിരവധി കലാ കായിക പരിപാടികൾക്കും മറ്റ് ആഘോഷങ്ങൾക്കും പുറമേ, മലയാളി കൂട്ടായ്മയുടെ ക്ഷേമം ലക്ഷ്യമാക്കി WMCWAC പ്രവർത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.







