newsroom@amcainnews.com

സ്വപ്നം യാഥാർഥ്യത്തിലേക്ക്: ടൊറൻ്റോ-നയാഗ്ര ഹോവർക്രാഫ്റ്റ് സർവീസ് ആരംഭിക്കുന്നു

ടൊറൻ്റോ-നയാഗ്ര ഹോവർക്രാഫ്റ്റ് സർവീസ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതായി ഹോവർലിങ്ക്. ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന വടക്കേ അമേരിക്കയിലെ ആദ്യത്തെ വലിയ ഹോവർക്രാഫ്റ്റ് ട്രാൻസിറ്റ് റൂട്ട് ആരംഭിക്കുന്നതിനുള്ള ഒരു പ്രധാന തടസ്സം നീക്കിയതായി കമ്പനി അധികൃതർ അറിയിച്ചു. കാലാവസ്ഥയോ ഗതാഗത സാഹചര്യങ്ങളോ പരിഗണിക്കാതെ,180 യാത്രക്കാരെ വരെ വഹിച്ച് വെറും 30 മിനിറ്റിനുള്ളിൽ ടൊറൻ്റോയിൽ നിന്നും നയാഗ്രയിൽ എത്താൻ ഹോവർക്രാഫ്റ്റിന് കഴിയുമെന്ന് കമ്പനി പറയുന്നു.

നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹോവർലിങ്കിന്റെ ഹോവർക്രാഫ്റ്റുകൾ നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതിയോട് ഇണങ്ങി വെള്ളത്തിലും, മഞ്ഞിലും, കരയിലും സഞ്ചരിക്കാൻ അവയ്ക്ക് കഴിയുമെന്ന് കമ്പനി പറയുന്നു. 2023-ൽ ഹോവർക്രാഫ്റ്റ് സർവീസ് ആരംഭിക്കാനാക്കാനുള്ള പദ്ധതികൾ ഹോവർലിങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതിയിലെ സങ്കീർണ്ണതകൾ കാരണം മാറ്റിവെക്കേണ്ടി വന്നു.

You might also like

അഭയാർത്ഥി നിയമങ്ങളിൽ മാറ്റവുമായി കാനഡ: അപേക്ഷാ പ്രക്രിയ ഇനി സുതാര്യം

യുഎഇയിലെ ഫിലിപ്പൈൻ പാസ്‌പോർട്ട് പുതുക്കലിന് ഇനി വിഎഫ്എസ് ഇല്ല: അടുത്ത നടപടികൾ ഇങ്ങനെ

വറ്റിവരളുന്ന അണക്കെട്ടുകൾ: ഗോവയിൽ ഒരു മാസത്തെ കരുതൽ ജലം മാത്രം; കടുത്ത ജാഗ്രതാ നിർദ്ദേശം

പ്രതീക്ഷകൾക്ക് ജീവൻവച്ച് ചബഹാർ; ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ വീണ്ടും സജീവമാകുന്നു

കാൽഗറിയിൽ മോഷണം വർധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

വെനസ്വേലയിൽ ഇരട്ട ഭൂചലനം: 7.1, 7.5 തീവ്രത

Top Picks for You
Top Picks for You