newsroom@amcainnews.com

ഇന്ത്യൻ പ്രഹരം തുടരുന്നു, പ്രത്യാക്രമണത്തിൽ വിറച്ച് പാകിസ്ഥാൻ; പാക് പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം; ഷഹബാസ് ഷെരീഫിനെ ഔദ്യോ​ഗിക വസതിയിൽനിന്ന് മാറ്റി

ലാഹോർ: ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ വിറച്ച് പാകിസ്ഥാൻ. പാകിസ്ഥാനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റിയതായി വിവരം. പാക് സൈനിക മേധാവിയേയും വസതിയിൽ നിന്ന് മാറ്റിയെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്റർ അടുത്ത് സ്ഫോടനം നടന്നത്. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യൻ ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. അതേ സമയം കറാച്ചി തുറമുഖത്ത് നാവിക സേന വൻനാശം വിതച്ച് ആക്രമണം നടത്തിയിരിക്കുന്നത്. ഐഎൻഎസ് വിക്രാന്ത് മിസൈൽ ആക്രമണം നടത്തി. 1971ന് ശേഷം വീണ്ടും കറാച്ചിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.

ജമ്മുവിലും അതിർത്തിയിലും ഷെല്ലാക്രമണമുൾപ്പെടെ നടത്തിയ സംഭവവും നിഷേധിച്ച് പാകിസ്ഥാൻ രംഗത്തെത്തി. ജമ്മുവിലെ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ കള്ളം പറയുന്നുവെന്നും പാക് സർക്കാർ ആരോപിച്ചു. പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സർക്കാർ ആവർത്തിച്ചു. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറിൽ രണ്ട് ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്ഥാൻറെ മൂന്ന് പോർവിമാനങ്ങളും ഇന്ത്യ വീഴ്ത്തി.

ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി. സിയാൽകോട്ടിവും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകൾ വീഴ്ത്തി. കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സർക്കാർ ആവർത്തിച്ചു. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറിൽ രണ്ട് ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്ഥാൻറെ മൂന്ന് പോർവിമാനങ്ങളും ഇന്ത്യ വീഴ്ത്തി.

അതിനിടെ രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങൾ തകരുന്ന സാഹചര്യത്തിൽ ഇവർ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും സേനാ വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.

You might also like
Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Top Picks for You
Top Picks for You