newsroom@amcainnews.com

മറുനാടൻ മലയാളി ഷാജൻ സ്‌കറിയ അറസ്റ്റിൽ; നടപടി മാഹി സ്വദേശിയായ യുവതി നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. മാഹി സ്വദേശിയായ യുവതി നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നൽകിയത്.

കേസിൽ ജാമ്യാമില്ലാ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. അതേസമയം ഷാജൻ സ്കറിയയുടെ അറസ്റ്റിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി മറുനാടൻ ചാനൽ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നിടത്ത് കാരണം പോലും പറയാത പിടികൂടി കൊണ്ടുപോയെന്നാണ് മറുനാടൻ ചാനൽ പ്രവർത്തകർ പറയുന്നത്.

You might also like

ഗിന്നസ് റെക്കോർഡ് നേടിയ 5 കോടിയുടെ അത്ഭുത മോതിരം ആലപ്പുഴയിൽ; കാണാൻ വൻ ജനത്തിരക്ക്

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

വറ്റിവരളുന്ന അണക്കെട്ടുകൾ: ഗോവയിൽ ഒരു മാസത്തെ കരുതൽ ജലം മാത്രം; കടുത്ത ജാഗ്രതാ നിർദ്ദേശം

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

മതവിശ്വാസങ്ങൾ ലംഘിക്കുന്ന ലൈംഗിക-ലിംഗഭേദ പാഠങ്ങൾ: സ്കൂൾ ഡിസ്ട്രിക്റ്റിനെതിരെ ക്രിസ്ത്യൻ കുടുംബത്തിന്റെ കേസ്

Top Picks for You
Top Picks for You