newsroom@amcainnews.com

പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാരുമായി തര്‍ക്കിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്

ടൊറന്റോ: പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് ജീവനക്കാരുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ബഹളം വെക്കുകയും ചെയ്ത ഒരാളെ അറസ്റ്റ് ചെയ്ത് ടൊറന്റോ പൊലീസ്. വ്യാഴാഴ്ച രാത്രി 10:30 ന് ആയിരുന്നു സംഭവം. വിമാനത്തില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ ജീവനക്കാരോട് മോശം പെരുമാറിയത് കാരണം വിമാനത്തില്‍ നിന്ന് ഇറങ്ങി പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കല്‍, അധികൃതര്‍ ആവശ്യപ്പെട്ടിട്ടും സ്ഥലം വിട്ടുപോകാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

You might also like

ഗാസ വെടിനിര്‍ത്തല്‍: ഇസ്രയേലിന് മേല്‍ സമ്മര്‍ദവുമായി ട്രംപ്

ബാങ്കിനെയും കോടതിയെയും സ്വാധീനിച്ചു ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു ജ്വല്ലറി ഉടമയിൽനിന്ന് 2.51 കോടി രൂപ അസി. പൊലീസ് കമ്മിഷണർ തട്ടിയെടുത്തെന്ന കേസ്: അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിട്ടേക്കും

ഒരു ദിവസം ഒരു പരാതി! എയർ ഗണ്ണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക; എയർ ഗണ്ണുകൾ കളിപ്പാട്ടങ്ങളല്ലെന്ന് കാൽഗറി പോലീസ്

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്‍: വിധിക്കെതിരെ ആല്‍ബര്‍ട്ട സര്‍ക്കാര്‍

ബീച്ചിൽ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് 20 പേർക്ക് പരിക്ക്; അപകടം സൗത്ത് കരോലിനയിൽ

നെതന്യാഹുവിനെതിരെയുള്ള വിചാരണ റദ്ദാക്കണമെന്ന് ട്രംപ്

Top Picks for You
Top Picks for You