newsroom@amcainnews.com

ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാമായ പ്രിവിലേജ് കാർഡിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു; എയർപോർട്ടുകളിലെ ഷോപ്പിം​ഗിന് മികച്ച ഓഫറുകൾ

ന്യൂ യോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റജിസ്‌ട്രേഷൻ തുടങ്ങി. ഇലട്രോണിക് റജിസ്‌ട്രേഷൻ ഫോം https://fokanacard.comൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡ് കേരളത്തിലെ മേജർ എയർപോർട്ടുകളായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമായും തിരുവനന്തപുരം എയർപോർട്ടുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫൊക്കാനയുടെ അംഗ സംഘടനകളുടെ അംഗങ്ങൾക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 10 ശതമാനം ഡിസ്‌കൗണ്ടും തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുമ്പോൾ 10 മുതൽ 15 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. (15 ശതമാനം അറൈവലിനും 10 ശതമാനം ഡിപ്പാർച്ചർ ഫ്‌ളൈറ്റിനും). ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജർ എയർപോർട്ടുകളുമായി ഇങ്ങനെ ധാരണയിൽ ആകുന്നത്.

ഫൊക്കാന പ്രിവിലേജ് കാർഡുമായി എത്തുമ്പോൾ എയർപോർട്ടിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ആ വ്യക്തിയുടെ പേര് പാസ്‌പോർട്ടുമായി മാച്ചു ചെയ്യുമെങ്കിൽ മാത്രമേ എയർപോർട്ട് ആ കാർഡുകൾ അംഗീകരിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേകം കാർഡുകൾ ആവശ്യമാണ്. ഫൊക്കാനയുടെ ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവർ https://fokanacard.com ഇലട്രോണിക് റജിസ്‌ട്രേഷൻ ഫോമിലൂടെ രജിസ്റ്റർ ചെയ്യേണ്ടുന്നതാണ്.

ഫൊക്കാന പ്രിവിലേജ് കാർഡിന് അഞ്ച് ഡോളർ ചെലവുണ്ടെകിൽ കൂടി ഫൊക്കന രണ്ട് ഡോളർ സർവീസ് ചാർജ് മാത്രമേ ചാർജ് ചെയ്യുന്നുള്ളു. ബാക്കി മൂന്നന്ന് ഡോളർ ഫൊക്കാനായാണ് വഹിക്കുന്നത്. ഇനി മുതൽ കൊച്ചി വഴിയോ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ഷോപ്പ് ചെയ്തു ലഗേജിൽ സാധനങ്ങൾ പാക്ക് ചെയ്തുകൊണ്ട് പോകേണ്ട ആവശ്യമില്ല. പകരം ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ്. വിദേശത്തു ഡ്യൂട്ടി ഫ്രീയിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് ഈ ഡിസ്‌കൗണ്ടുകൾ കൂടിയാകുമ്പോൾ പ്രവാസി യാത്രക്കാർക്ക് വളരെ ലാഭകരവുമാണ്.

ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാർഡ് ഫൊക്കാനയും ഫൊക്കാനയുടെ അംഗ സംഘടനകളുടെ അംഗങ്ങളും ആണ് കാർഡിന് അർഹർ. ഫൊക്കാനയിൽ അംഗത്വം ഇല്ലാത്ത സംഘടനകൾ ഫൊക്കാനയിൽ പുതിയ അംഗത്വം എടുത്തു ഈ ബെനിഫിറ്റിന് അർഹരാകാവുന്നതാണ്. മലയാളി അസോസിയേഷനിൽ ഒന്നിലും അംഗത്വം ഇല്ലെങ്കിൽ ഫൊക്കാനയുമായി അഫിലേഷൻ ഉള്ള അംഗ സംഘടനകളിൽ അംഗമാകുന്നത് വഴി ഈ ബെനിഫിറ്റിന് അർഹരാകാവുന്നതാണ്.

ഫൊക്കാന പ്രിവിലേജ് കാർഡിനെ വിപുലീകരിച്ചു അമേരിക്കയിലും കേരളത്തിലും ഉള്ള മറ്റ് മേജർ സ്ഥാപനങ്ങളിലെ ഡിസ്‌കൗണ്ടുകളും കൂടി ഉൾപ്പെടുത്തി ഭാവിയിൽ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു. ഫൊക്കാനയുടെ ഈ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മുതൽ ഫൊക്കാനക്കും അംഗ സംഘടനകൾക്കും പ്രയോജനപ്രദമായ നിരവധി പദ്ധതികൾ കമ്മിറ്റി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. സമാനതകളില്ലാത്ത ഒരു സംഘടന പ്രവർത്തനവുമായാണ് ഇന്ന് ഈ സംഘടനാ മുന്നോട്ട് പോകുന്നത്. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഈ പദ്ധതി നിലവിൽ വരുവാൻ വേണ്ടി അശ്രാന്ത പരിശ്രമം തന്നെ നടത്തി. നിരവധി ചർച്ചകൾക്കും മീറ്റിംഗുകൾകും ശേഷമാണ് ഫൊക്കാന പ്രിവിലേജ് കാർഡ് പ്രാവർത്തികമാക്കിയത്.

You might also like
EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Hurricane Isaias is moving north toward the Appalachian and Mid-Atlantic regions; Tropical Storm Rachel shakes Southern California

ഐസയാസ് കൊടുങ്കാറ്റ് അപ്പലാച്ചിയൻ, മിഡ്-അറ്റ്ലാന്റിക് മേഖലകളിലേക്ക് വടക്കോട്ട് നീങ്ങുന്നു; ദക്ഷിണ കാലിഫോർണിയയെ പിടിച്ചുകുലുക്കി റെയ്ച്ചൽ കൊടുങ്കാറ്റ്

യുക്രെയ്ന് പുതിയ പ്രസിഡൻ്റ് വേണം: സെലെൻസ്‌കിക്കെതിരെ ട്രംപ്

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

Top Picks for You
Top Picks for You