newsroom@amcainnews.com

ജറുസലേമില്‍ വന്‍ കാട്ടുതീ: ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ കാട്ടുതീ ആളിപ്പടർന്നതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേൽ അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തു. സംഭവത്തിൽ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്.

ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത്. വിമാനങ്ങള്‍ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ടെന്നും ഇസ്രയേലി അധികൃതര്‍ അറിയിച്ചു. ദേശീയ പാതകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടുണ്ട്

You might also like
Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Top Picks for You
Top Picks for You