റെയിൽവേയുമായി പങ്കാളിത്തം സ്ഥാപിച്ച് നെസ്‌ലെ ഇന്ത്യ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തങ്ങളുടെ പുതിയ നെസ്കഫേ കിയോസ്ക് പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ്. നെസ്‌ലെയുടെ കീഴിലുള്ള ‘നെസ്‌ലെ പ്രൊഫഷണൽ’ വിഭാഗമാണ് ഈ സംരംഭത്തിന് പിന്നിൽ. ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് കമ്പനി ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ കിയോസ്ക് കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ഈയൊരു തുടക്കത്തിന് ശേഷം, രാജ്യത്തെ വിവിധ റെയിൽവേ ഡിവിഷനുകളിലേക്ക് ഇത്തരം കൂടുതൽ കിയോസ്കുകൾ വ്യാപിപ്പിക്കാനാണ് നെസ്‌ലെ പ്രൊഫഷണൽ ഇപ്പോൾ പദ്ധതിയിടുന്നത്. നിലവിൽ പഠനകേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ/ആശുപത്രികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങി ഇന്ത്യയൊട്ടാകെ ആയിരത്തിലധികം കിയോസ്കുകൾ ഉൾപ്പെടുന്ന വലിയൊരു റീട്ടെയ്ൽ വൺ ശൃംഖല നെസ്‌ലെ പ്രൊഫഷണലിനുണ്ട്.





