newsroom@amcainnews.com

ഫെഡറല്‍ തിരഞ്ഞെടുപ്പ്: 22 പഞ്ചാബികള്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക്

ഓട്ടവ : ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ 65 പഞ്ചാബി സ്ഥാനാര്‍ത്ഥികളില്‍ 22 പേര്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേഷ്യന്‍ ജനസംഖ്യയുടെ പ്രധാനവിഭാഗമായ പഞ്ചാബി-കനേഡിയന്‍ സമൂഹം ഈ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കാണ് വഹിച്ചത്.

2019-ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് വംശജരായ 20 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ, പഞ്ചാബ് വംശജരായ 16 സിറ്റിങ് എംപിമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ അവരുടെ പല മണ്ഡലങ്ങളിലും മറ്റ് പഞ്ചാബി സ്ഥാനാര്‍ത്ഥികളുമായി അവര്‍ക്ക് നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നു.

ബ്രാംപ്ടണില്‍ പഞ്ചാബികള്‍ അഞ്ച് സീറ്റുകള്‍ നേടി. ലിബറല്‍ പാര്‍ട്ടിയുടെ റൂബി സഹോട്ട ബ്രാംപ്ടണ്‍ നോര്‍ത്തില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അമന്‍ദീപ് ജഡ്ജിനെ പരാജയപ്പെടുത്തി. ലിബറല്‍ സ്ഥാനാര്‍ത്ഥി മനീന്ദര്‍ സിദ്ധു ബ്രാംപ്ടണ്‍ ഈസ്റ്റില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോബ് ദോസാന്‍ജിനെയും ലിബറല്‍ പാര്‍ട്ടിയുടെ അമന്‍ദീപ് സോഹി ബ്രാംപ്ടണ്‍ സെന്ററില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് തരണ്‍ ചാഹലിനെയും പരാജയപ്പെടുത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സുഖ്ദീപ് കാങ് ബ്രാംപ്ടണ്‍ സൗത്തില്‍ നിന്നുള്ള ലിബറല്‍ സ്ഥാനാര്‍ത്ഥി സോണിയ സിദ്ധുവിനെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അമര്‍ജീത് ഗില്‍ ബ്രാംപ്ടണ്‍ വെസ്റ്റില്‍ നിന്നുള്ള സിറ്റിങ് മന്ത്രി കമല്‍ ഖേരയെയും പരാജയപ്പെടുത്തി.

പഞ്ചാബ് വംശജരായ പ്രമുഖ ലിബറല്‍ പാര്‍ട്ടി വിജയികള്‍ : ഓക്ക് വില്‍ ഈസ്റ്റില്‍ നിന്നുള്ള അനിത ആനന്ദ്, വാട്ടര്‍ലൂവില്‍ നിന്നുള്ള ബര്‍ദിഷ് ചാഗര്‍, ഡോര്‍വല്‍ ലാച്ചൈനില്‍ നിന്നുള്ള അഞ്ജു ധില്ലണ്‍, സറെ ന്യൂട്ടണില്‍ നിന്നുള്ള സുഖ് ധാലിവാള്‍, മിസ്സിസാഗ മാള്‍ട്ടണില്‍ നിന്നുള്ള ഇഖ്വീന്ദര്‍ സിങ് ഗഹീര്‍, സറെ സെന്ററില്‍ നിന്നുള്ള രണ്‍ദീപ് സരായ്, ഫ്‌ലീറ്റ്വുഡ് പോര്‍ട്ട് കെല്‍സില്‍ നിന്നുള്ള ഗുര്‍ബാക്‌സ് സൈനി, റിച്ച്മണ്ട് ഈസ്റ്റ് സ്റ്റീവ്സ്റ്റണില്‍ നിന്നുള്ള പരം ബെയിന്‍സ്.

പഞ്ചാബ് വംശജരായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയികളില്‍ കാല്‍ഗറി ഈസ്റ്റില്‍ നിന്നുള്ള ജസ്രാജ് ഹല്ലന്‍, കാല്‍ഗറി മക്‌നൈറ്റില്‍ നിന്നുള്ള ദല്‍വീന്ദര്‍ ഗില്‍, കാല്‍ഗറി സ്‌കൈവ്യൂവില്‍ നിന്നുള്ള അമന്‍പ്രീത് ഗില്‍, ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള അര്‍പന്‍ ഖന്ന, എഡ്മിന്റന്‍ ഗേറ്റ്വേയില്‍ നിന്നുള്ള ടിം ഉപ്പല്‍, മില്‍ട്ടണ്‍ ഈസ്റ്റില്‍ നിന്നുള്ള പരം ഗില്‍, അബോട്ട്സ്ഫോര്‍ഡ് സൗത്ത് ലാംഗ്ലിയില്‍ നിന്നുള്ള സുഖ്മാന്‍ ഗില്‍, എഡ്മിന്റന്‍ സൗത്ത് ഈസ്റ്റില്‍ നിന്നുള്ള ജഗ്ശരണ്‍ സിങ് മഹല്‍, വിന്‍ഡ്സര്‍ വെസ്റ്റില്‍ നിന്നുള്ള ഹാര്‍ബ് ഗില്‍ എന്നിവര്‍ഉള്‍പ്പെടുന്നു.

You might also like

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

സാൽമൊണെല്ല: കാനഡയിൽ 9 പേർ ആശുപത്രിയിൽ

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You