newsroom@amcainnews.com

ഇലക്ട്രിക്കൽ, വെൽഡിങ് ജോലികൾക്ക് അപ്രൻ്റിസ്ഷിപ്പ് പരിശീലനം: 1.5 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആൽബർട്ട സർക്കാർ

എഡ്മിന്റൻ: അപ്രൻ്റിസ്ഷിപ്പ് പരിശീലനത്തിനായി 1.5 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആൽബർട്ട സർക്കാർ. ഇലക്ട്രിക്കൽ, വെൽഡിങ് ജോലികൾ പോലുള്ള ഉയർന്ന ഡിമാൻഡുള്ള മേഖലകളിലെ വൈദഗ്ധ്യമുള്ള ട്രേഡുകളെ പിന്തുണയ്ക്കുന്നതിനായാണ് സർക്കാർ ഗ്രാൻ്റ് പ്രോഗ്രാം ആരംഭിക്കുന്നതെന്ന് പ്രവിശ്യാ അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മന്ത്രി രാജൻ സാവ്‌നി പറഞ്ഞു. യൂണിയനുകളുമായുള്ള പങ്കാളിത്തത്തിലൂടെ പരിശീലന സീറ്റുകൾ ഏകദേശം 650 ആക്കി വർധിപ്പിക്കുക എന്നതാണ് സംരംഭത്തിന്‍റെ ലക്ഷ്യം.

പ്രതിവർഷം 50 ലക്ഷം ഡോളർ എന്ന നിലയിൽ മൂന്ന് വർഷത്തേക്കാണ് ഫണ്ടിങ് നടത്താൻ സർക്കാർ പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ പരിശീലന അവസരങ്ങൾ നൽകിക്കൊണ്ട് വൈദഗ്ധ്യമുള്ള ട്രേഡുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ആൽബർട്ട ഇതിനകം തന്നെ വൈദഗ്ധ്യമുള്ള ട്രേഡുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി 50 ലക്ഷം ഡോളറിന്‍റെ പൈലറ്റ് പ്രോഗ്രാമായ ആൽബർട്ട ഇൻഡസ്ട്രി സ്കിൽസ് ഗ്രാൻ്റ് അവതരിപ്പിച്ചിട്ടുണ്ട്.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

Top Picks for You
Top Picks for You