newsroom@amcainnews.com

ഈ ചൂടത്ത് പോക്കറ്റ് കാലിയാകാതെ കൂളായി യാത്ര ചെയ്യാം! കെഎസ്ആര്‍ടിസിയുടെ കുളിര്‍ യാത്രയ്ക്ക് മികച്ച പ്രതികരണം; തിരുവനന്തപുരം-എറണാകുളം എസി സൂപ്പര്‍ഫാസ്റ്റ് സൂപ്പർ ഹിറ്റ്; പുതിയ സര്‍വീസിന്റെ സമയക്രമം ഇങ്ങനെ..

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കുളിര്‍ യാത്രയ്ക്ക് മികച്ച പ്രതികരണം. 21 മുതല്‍ ആരംഭിച്ച തിരുവനന്തപുരം-എറണാകുളം എസി സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സാധാരണ സര്‍വീസിനേക്കാള്‍ നിരക്കില്‍ വലിയ വ്യത്യാസമില്ലാതെയാണ് എ.സി യാത്ര ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 303 രൂപയാണ് ടിക്കറ്റ് നിരക്ക്.

21ന് രാവിലെ ആദ്യ സര്‍വീസ് കെഎസ്ആര്‍ടിസി സിഎംഡി പ്രമോദ് ശങ്കര്‍ ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. രാവിലെ 8 മണിക്ക് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് ആലപ്പുഴ വഴി ഉച്ചയ്ക്ക് 2 മണിയോടെ എറണാകുളത്ത് എത്തുന്ന തരത്തിലാണ് സര്‍വീസ്. തിരികെ വൈകിട്ട് 4.15ന് പുറപ്പെടുന്ന ബസ്, രാത്രി 10.20ന് തിരുവനന്തപുരത്ത് എത്തും. പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വീസ് വിജയകരമാണെങ്കില്‍ കൂടുതല്‍ എസി സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കും.

ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂള്‍ എന്‍ജിനീയറിങ് കമ്പനിയാണ് ബസിൽ എ.സി ഘടിപ്പിച്ച് കെഎസ്ആര്‍ടിസിക്കു കൈമാറിയത്. 6.2 ലക്ഷം രൂപയാണു എ.സി സംവിധാനം ഒരുക്കിയതിനു ചെലവായത്. കെഎസ് 376 നമ്പറുള്ള സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് നേമത്തെ കെഎസ്ആര്‍ടിസിയുടെ ഗാരിജില്‍ പെയ്ന്റിങ്, സ്റ്റിക്കര്‍ ജോലികള്‍ നടത്തിയ ശേഷമാണ് നിരത്തിലിറക്കിയത്. 180 ആംപിയറിന്റെ 4 ബാറ്ററികള്‍ ഉപയോഗിച്ചാണു എ.സിയുടെ പ്രവര്‍ത്തനം. നേരിട്ട് എന്‍ജിനുമായി ബന്ധം ഇല്ലാതെ, ബാറ്ററികള്‍ ഓള്‍ട്ടനേറ്ററുമായി ഘടിപ്പിച്ചാണ് ‘ഹൈബ്രിഡ് എ.സി’ പ്രവര്‍ത്തിപ്പിക്കുന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ തന്നെ എ.സി പ്രവര്‍ത്തിപ്പിക്കാനാകും. എ.സി പ്രവര്‍ത്തിപ്പിച്ചാലും ഇന്ധന ചെലവ് കാര്യമായി കൂടുകയുമില്ല.

പുതിയ സര്‍വീസിന്റെ സമയക്രമം
തിരുവനന്തപുരം – എറണാകുളം
08:00 – തിരുവനന്തപുരം
08:50 – ആറ്റിങ്ങല്‍
09:55 – കൊല്ലം
10:35 – കരുനാഗപ്പള്ളി
11:00 – കായംകുളം
11:25 – ഹരിപ്പാട്
12:15 – ആലപ്പുഴ
12:50 – ചേര്‍ത്തല
13:55 – എറണാകുളം

എറണാകുളം – തിരുവനന്തപുരം
16:15 – എറണാകുളം
17:15 – ചേര്‍ത്തല
17:55 – ആലപ്പുഴ
18:45 – ഹരിപ്പാട്
19:10 – കായംകുളം
19:45 – കരുനാഗപ്പള്ളി
20:35 – കൊല്ലം
21:30 – ആറ്റിങ്ങല്‍
22:20 – തിരുവനന്തപുരം

You might also like

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You