newsroom@amcainnews.com

ലോകത്തിലെ ആദ്യത്തെ 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് പരീക്ഷിച്ച് ചൈന

ബെയ്ജിങ്: 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ ഷിയോങ് ജില്ലയില്‍ ചൈന 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് പരീക്ഷിക്കാന്‍ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50 ജി-പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബര്‍ ഒപ്ടിക് ടെക്‌നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ 50 ജി-പിഒഎന്‍. സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

സിനിമ ഡൗണ്‍ലോഡിങ്ങിനെക്കാള്‍ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാര്‍ട്ട് സിറ്റികള്‍, ഡ്രൈവറില്ലാ കാറുകള്‍ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങള്‍ക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.

You might also like

അമ്മയുടെ കൊലപാതകത്തിന് പിന്നാലെ അച്ഛന്റെ മരണത്തിലും മകൾക്കെതിരെ ഗുരുതര ആരോപണം

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

ട്രക്കുകളുടെ വേഗപരിധി: കർശന പരിശോധന ആവശ്യപ്പെട്ട് ഒൻ്റാരിയോ ട്രക്കിംഗ് അസോസിയേഷൻ

വാൻസിന്റെ അവകാശവാദങ്ങൾക്ക് മറുപടിയുമായി നെതന്യാഹു: ഇസ്രയേലിനൊപ്പം ഇന്ത്യയുമുണ്ടെന്ന് പ്രതികരണം

നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു

കുടുംബസ്വത്തിനും സർക്കാർ ജോലിക്കും വേണ്ടി അമ്മയെ കൊലപ്പെടുത്തി മകൾ; രാജസ്ഥാനിൽ സംഭവിച്ചത് ഞെട്ടിക്കുന്ന ക്രൂരത

Top Picks for You
Top Picks for You