newsroom@amcainnews.com

ഫെഡറല്‍ തിരഞ്ഞെടുപ്പിന്റെ പ്രത്യേക ബാലറ്റ് വോട്ടിങ് ഇന്ന് അവസാനിക്കും

ഏപ്രില്‍ 28-ന് നടക്കുന്ന പൊതു ഫെഡറല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക ബാലറ്റിലൂടെ വോട്ട് ചെയ്യാനുള്ള അവസരം ഇന്ന് അവസാനിക്കുമെന്ന് ഇലക്ഷന്‍സ് കാനഡ അറിയിച്ചു. ഏതെങ്കിലും ഇലക്ഷന്‍സ് കാനഡ ഓഫീസില്‍ പ്രത്യേക ബാലറ്റ് ഉപയോഗിച്ച് ചൊവ്വാഴ്ച വരെ മെയില്‍ വഴി വോട്ടുചെയ്യാന്‍ സാധിക്കും. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അക്യൂട്ട് കെയര്‍ സെന്ററുകളില്‍ ഞായറാഴ്ച ആരംഭിച്ച പ്രത്യേക ബാലറ്റ് വോട്ടിങ്ങും ചൊവ്വാഴ്ച വരെ തുടരും.

ഫെഡറല്‍ തിരഞ്ഞെടുപ്പിലെ മുന്‍കൂര്‍ വോട്ടെടുപ്പിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയതായി ഇലക്ഷന്‍സ് കാനഡ പറയുന്നു. ഏകദേശം ഇരുപത് ലക്ഷം ആളുകളാണ് ആദ്യദിനം വോട്ട് രേഖപ്പെടുത്തിയത്. 2021-ലെ തിരഞ്ഞെടുപ്പിലെ മുന്‍കൂര്‍ വോട്ടെടുപ്പിന്റെ ആദ്യ ദിവസത്തേക്കാള്‍ 36 ശതമാനം കൂടുതലാണ് വെള്ളിയാഴ്ചത്തെ പോളിങ് എന്ന് ഏജന്‍സി പറയുന്നു. മുന്‍കൂര്‍ വോട്ടെടുപ്പിന്റെ നാല് ദിവസങ്ങളില്‍ പോള്‍ ചെയ്ത മൊത്തം വോട്ടുകളുടെ എണ്ണം ചൊവ്വാഴ്ച പുറത്തുവിടുമെന്നും ഇലക്ഷന്‍സ് കാനഡ അറിയിച്ചു.

You might also like

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാലിഫോർണിയ തീരത്ത് കടല്‍ക്ഷോഭവും വെള്ളപ്പൊക്കവും; നിരവധി ബീച്ചുകള്‍ അടച്ചു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You