newsroom@amcainnews.com

വ്യാപാര യുദ്ധഭീഷിണിയെ മറികടക്കാൻ പ്രവിശ്യയിലെ കാർഷികമേഖലയ്ക്ക് 15 കോടി ഡോളർ അനുവദിച്ച് മാനിറ്റോബ സർക്കാർ

വിനിപെഗ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധഭീഷിണിയെ മറികടക്കാൻ പ്രവിശ്യയിലെ കാർഷികമേഖലയ്ക്ക് 15 കോടി ഡോളർ അനുവദിച്ച് മാനിറ്റോബ സർക്കാർ. ഈ ഫണ്ടിൽ അഗ്രിസ്റ്റബിലിറ്റി പ്രോഗ്രാമിനായി ഒരു കോടി ഡോളറും അഗ്രി ഇൻഷുറൻസ്, അഗ്രി ഇൻവെസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബിസിനസ് റിസ്ക് മാനേജ്‌മെൻ്റ് പ്രോഗ്രാമുകൾക്കായി 14 കോടി എട്ട് ലക്ഷം ഡോളറും ഉൾപ്പെടുന്നതായി പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള താരിഫ് ഭീഷണികൾക്ക് പുറമേ, കനോല, പന്നിയിറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ചൈനയിൽ നിന്നും കനേഡിയൻ കർഷകർ താരിഫ് നേരിടുന്നുണ്ട്.

താരിഫ് ഭീഷണികളിൽ നിന്നും കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും സർക്കാർ കർഷകരുമായും വ്യാപാരസ്ഥാപങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രീമിയർ വ്യക്തമാക്കി. ഒപ്പം കൃഷിയെ പിന്തുണയ്ക്കാൻ കീസ്റ്റോൺ അഗ്രികൾച്ചറൽ പ്രൊഡ്യൂസർമാരുമായി ഒന്നിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

You might also like
More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Top Picks for You
Top Picks for You