newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയയിലെ കാർബൺ നികുതി നിരക്ക് ഔദ്യോഗികമായി ഒഴിവാക്കും; ഇന്ന് മുതൽ പ്രാബല്യത്തിൽ

വൻകൂവർ: പ്രവിശ്യയിലെ കാർബൺ നികുതി ഔദ്യോഗികമായി ഒഴിവാക്കി ബ്രിട്ടിഷ് കൊളംബിയ. നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഫെഡറൽ കാർബൺ നികുതി നിരക്കിന് അനുസൃതമായ നിയമനിർമ്മാണത്തിലൂടെ പ്രവിശ്യയിലെ കാർബൺ നികുതി നിരക്ക് 0 ഡോളർ ആയി കുറയ്ക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ബ്രിട്ടിഷ് കൊളംബിയക്കാർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനൊപ്പം പ്രവിശ്യാ നിവാസികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി.

ഉപഭോക്തൃ കാർബൺ നികുതി ഒഴിവാക്കുന്നതോടെ, ഒരു ലിറ്റർ പെട്രോളിന് 17 സെന്റും പ്രകൃതിവാതകത്തിന് ക്യുബിക് മീറ്ററിന് 15 സെന്റും അധികമായി നൽകേണ്ടിവരില്ല. ക്ലൈമറ്റ് ആക്ഷൻ ടാക്സ് ക്രെഡിറ്റും നിർത്തലാക്കും. കാർബൺ നികുതി, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഡേവിഡ് എബി ഊന്നിപ്പറഞ്ഞു. നികുതി ഇളവ് പ്രവിശ്യയിലെ പമ്പുകളിൽ കാണേണ്ടതുണ്ടെന്നും സാഹചര്യം മുതലെടുക്കരുതെന്നും യൂട്ടിലിറ്റി, ഗ്യാസ് കമ്പനികൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.

You might also like

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

ബ്രിട്ടീഷ് കൊളംബിയയിൽ യുവതിക്ക് നേരെ കരടിയുടെ ആക്രമണം

ഇസ്രായേൽ വിരുദ്ധ പരാമർശം: ന്യൂയോർക്കിലെ കോഫി ഷോപ്പ് ഉടമയ്‌ക്കെതിരെ പ്രതിഷേധം

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

കാനഡ ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്‌മെൻ്റ് ജൂൺ 26ന് അക്കൗണ്ടിലേക്ക്

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

Top Picks for You
Top Picks for You