newsroom@amcainnews.com

അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനുള്ള ട്രംപിൻറെ നിലപാട്: അമേരിക്കയിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കനേഡിയൻ പൗരന്മാർ

ഓട്ടവ: അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻറെ ശക്തമായ നിലപാട് അമേരിക്കയിലേക്കുള്ള യാത്രയിൽ പ്രശ്നം സൃഷ്ടിക്കുന്നതായി കനേഡിയൻ പൗരന്മാർ. കാർ, ട്രക്ക് തുടങ്ങിയ വാഹനങ്ങളിൽ അതിർത്തി കടക്കുന്ന കനേഡിയൻ പൗരന്മാർക്കിടയിൽ ആശങ്ക വർധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിർത്തിയിൽ യുഎസ് എൻഫോഴ്‌സ്മെൻ്റ് കനേഡിയൻ പൗരന്മാരെ തടഞ്ഞുവെക്കുകയോ ഗ്രീൻ കാർഡ് ഉടമകളെ നാടുകടത്തൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. അടുത്ത നാല് വർഷത്തേക്ക് പ്രശ്നങ്ങൾ തുടരുമെന്നാണ് കരുതുന്നത്.

കാനഡ-യുഎസ് അതിർത്തിയിൽ ബോർഡർ ഉദ്യോഗസ്ഥർ ഫോണുകൾ പരിശോധിക്കുന്നത് അസാധാരണമല്ല. എന്നാൽ, നിലവിൽ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തിയതോടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന കനേഡിയൻ പൗരന്മാർ ശരിയായ യാത്രാരേഖകൾ കൈവശം കരുതണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. അതിർത്തി കടന്ന് അമേരിക്കയിലേക്ക് വാഹനത്തിൽ പ്രവേശിക്കുന്നതിൽ ആശങ്കയുള്ളവർ പകരം വിമാന യാത്ര പരിഗണിക്കണമെന്നും അധികൃതർ പറയുന്നു.

You might also like

സാൻ അന്റോണിയോയും മേയർ ജോൺസും അന്താരാഷ്ട്ര കൂട്ടായ്മയായ ‘പാക്ട് ഓഫ് ഫ്രീ സിറ്റീസിന്’ നേതൃത്വം നൽകുന്നു

ലോകകപ്പ് 2026: വേദികളിൽ കനത്ത സുരക്ഷ; ഫൈറ്റർ ജെറ്റ് പട്രോളിംഗ്, നോ-ഫ്ലൈ സോൺ

അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലും പാചകവാതക വിലക്കയറ്റം പ്രതിരോധിച്ച് കേന്ദ്ര സർക്കാർ

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം;

ഹിതപരിശോധന: റിക്രൂട്ട്‌മെൻ്റ് ഡ്രൈവുമായി ഇലക്ഷൻസ് ആൽബർട്ട

പൈക്ക അഴിമതി: കായിക കൗൺസിലിൽ കൂട്ടരാജി, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

Top Picks for You
Top Picks for You