newsroom@amcainnews.com

കാനഡയിൽ വീടുകളുടെ വില 4% വർധിക്കുമെന്ന് സർവേ റിപ്പോർട്ട്

ഓട്ടവ: കാനഡയിൽ ഈ വർഷം വീടുകളുടെ വില 4% വർധിക്കുമെന്ന് സർവേ റിപ്പോർട്ട്. അവധിക്കാല ഭവന വിപണിയിൽ ശരാശരി വീടുകളുടെ വില 6,52,808 ഡോളർ ആയി ഉയരുമെന്ന് റോയൽ ലെപേജിന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അവധിക്കാലത്ത് വിനോദ മേഖലയിൽ വീടുകളുടെ ആവശ്യം, ലഭ്യമായ പ്രോപ്പർട്ടികളേക്കാൾ കൂടുതലായി തുടരുന്നതിനാലാണ് ഈ പ്രതിസന്ധി.

ദേശീയതലത്തിൽ ഓരോ പ്രവിശ്യാ വിപണിയിലും വില വർധന ഉണ്ടാകുമെന്നും സർവേ കണ്ടെത്തി. അറ്റ്ലാന്റിക് കാനഡയിൽ വീടുകളുടെ വില 8% വർധിച്ച് ശരാശരി 498,852 ഡോളറിൽ എത്തും. അതേസമയം, ആൽബർട്ടയിലും ബ്രിട്ടിഷ് കൊളംബിയയിലും 2% വീതം വർധിച്ച് ശരാശരി വില യഥാക്രമം 13 ലക്ഷം ഡോളറും 951,762 ഡോളറുമാകും. സർവേ പ്രകാരം, വിനോദ ഭവനം സ്വന്തമാക്കാൻ ഏറ്റവും ചെലവേറിയ പ്രവിശ്യ ആൽബർട്ടയാണ്.

ഒന്റാരിയോയിൽ ശരാശരി അവധിക്കാല ഭവന വില 1% വർധിച്ച് 6,47,107 ഡോളറാകുമെന്നും മാനിറ്റോബയിലും സസ്‌കാച്വാനിലും 4.5% വർധനയോടെ 310,052 ഡോളർ രേഖപ്പെടുത്തുമെന്നും സർവേ പറയുന്നു.

You might also like

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

കളിപ്പാട്ടത്തിന് പിന്നാലെ ഓടുന്നതിനിടെ ട്രക്കിന് മുന്നിൽപ്പെട്ടു; കാൽഗറിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

Top Picks for You
Top Picks for You