newsroom@amcainnews.com

ബംഗ്ലാദേശിന്റെ ജനാധിപത്യ പാതയ്ക്ക് അമേരിക്കയുടെ പിന്തുണ ആവർത്തിച്ചറിയിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടൺ: ബംഗ്ലാദേശിന്റെ ജനാധിപത്യ പാതയ്ക്ക് അമേരിക്കയുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്ന് ആവർത്തിച്ചറിയിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ദിനത്തിലാണ് അമേരിക്ക തങ്ങളുടെ പിന്തുണ ഉറപ്പിച്ച് വ്യക്തമാക്കിയത്. റൂബിയോ എല്ലാ ബംഗ്ലാദേശികൾക്കും അമേരിക്കയുടെ പേരിൽ വളരെ സന്തോഷകരമായ സ്വാതന്ത്യ ദിനവും ആശംസിച്ചു.

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ് ഈ ആഘോഷം വരുന്നതെന്നും, ബംഗ്ലാദേശിലെ ജനങ്ങൾക്ക് അവരുടെ രാഷ്ട്രത്തിനായുള്ള മുന്നോട്ടുള്ള പാത തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന തിരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങട്ടെയെന്നും മാർക്കോ റൂബിയോ ബംഗ്ലാദേശിന് നൽകിയ സന്ദേശത്തിൽ പറയുന്നു. ശോഭനവും ജനാധിപത്യപരവുമായ ഭാവിയിലേക്കുള്ള യാത്രയിൽ ബംഗ്ലാദേശിനെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.

ഇരു രാഷ്ട്രങ്ങളെയും സുരക്ഷിതവും ശക്തവും കൂടുതൽ സമ്പന്നവുമാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കലാപത്തെത്തുടർന്ന്, നിലവിൽ വന്ന താൽക്കാലിക സർക്കാരിന് നേതൃത്വം നൽകുന്ന യൂനുസ് ഇപ്പോൾ പ്രധാനമായും നേരിടുന്നത് രാജ്യത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക എന്ന സമ്മർദ്ദ തന്ത്രമാണ്.

You might also like

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

Top Picks for You
Top Picks for You