newsroom@amcainnews.com

കനേഡിയൻ തൊഴിലാളികൾക്ക് സന്തോഷ വാർത്ത; ഫെഡറൽ മിനിമം വേതന വർധന ഏപ്രിൽ ഒന്നു മുതൽ

ഓട്ടവ: കനേഡിയൻ തൊഴിലാളികൾക്ക് സന്തോഷ വാർത്ത. ഏപ്രിൽ ഒന്നു മുതൽ വേതന വർധന പ്രാബല്യത്തിൽ വരും. ഈ വർധന പണപ്പെരുപ്പത്തെ ചെറുക്കുന്നതിനും വർധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടുന്നതിനും തൊഴിലാളികളെ സഹായിക്കും. ഫെഡറൽ വർധനയ്ക്ക് ഒപ്പം നാല് കനേഡിയൻ പ്രവിശ്യകൾ ഏപ്രിൽ ഒന്നിന് മിനിമം വേതന വർധന നടപ്പിലാക്കും. ഫെഡറൽ വേതന വർധനയ്ക്ക് ഒപ്പം നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, ന്യൂബ്രൺസ്വിക്, യൂകോൺ എന്നിവയാണ് മിനിമം വേതനം വർധിപ്പിക്കുന്നത്.

ഏപ്രിൽ ഒന്നിന്, കാനഡയിലെ ഫെഡറൽ മിനിമം വേതനം 45-സെൻ്റ് വർധിച്ച് 17.30 ഡോളറിൽ നിന്നും 17.75 ഡോളറായി ഉയരും. ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലകളിലെ ഇരുപത്തിആറായിരത്തിലധികം തൊഴിലാളികൾക്ക് ഈ വർധന നേരിട്ട് പ്രയോജനം ചെയ്യും. ഉപഭോക്തൃ വില സൂചിക (CPI)യ്ക്ക് അനുസരിച്ചാണ് വേതന വർധന നടപ്പിലാക്കുന്നത്.

നോവസ്കോഷ

പ്രവിശ്യയിൽ മിനിമം മണിക്കൂർ വേതനം നിലവിലെ 15.30 ഡോളറിൽ നിന്നും മണിക്കൂറിന് 15.65 ഡോളറായി വർധിക്കും. നോവസ്കോഷയുടെ മിനിമം വേതന വർധന പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ്. ഈ 35-സെൻ്റ് വർധന തൊഴിലാളികളെ വർധിച്ചു വരുന്ന ജീവിതച്ചെലവിനെ നേരിടാൻ സഹായിക്കും.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

2024 ഏപ്രിൽ ഒന്നിന് മണിക്കൂറിന് 15.60 ഡോളറായി വർധിച്ച ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ മിനിമം വേതനം 2025 ഏപ്രിൽ ഒന്നിന് 16 ഡോളറായി ഉയരും.

ന്യൂബ്രൺസ്വിക്

2024 ഏപ്രിൽ ഒന്നിന് മണിക്കൂറിന് 15.30 ഡോളറായി സജ്ജീകരിച്ച മിനിമം വേതനം മണിക്കൂറിന് 15.65 ഡോളറായി ഉയരും. ഈ 35-സെൻ്റ് വർധന പ്രവിശ്യയിലെ ഉയർന്ന ജീവിതച്ചെലവിനെ നേരിടാൻ തൊഴിലാളികളെ സഹായിക്കും.

യൂകോൺ

പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കി, യൂകോണിലെ നിലവിലെ മിനിമം വേതനം 17.59 ഡോളറിൽ നിന്നും 35 സെൻ്റ് വർധിച്ച് മണിക്കൂറിന് 17.94 ഡോളറായി ഉയരും. ഇതോടെ മിനിമം വേതനത്തിൽ കാനഡയിലെ ഒന്നാം സ്ഥാനത്തേക്ക് യൂകോണിനെ അടുപ്പിക്കും.

You might also like

വത്തിക്കാൻ–അമേരിക്ക തർക്കം രൂക്ഷമാകുന്നു; യേശുക്രിസ്തുവിന്റെ ആലിംഗനത്തിൽ ഡൊണാൾഡ് ട്രംപ്, തന്നെ രക്ഷകനായി ചിത്രീകരിച്ച് ട്രംപിന്റെ പുതിയ പോസ്റ്റ് വിവാദത്തിൽ

രാഷ്ട്രീയക്കാരനാകരുത്: മാർപ്പാപ്പയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ചൂട് നേരത്തെ എത്തും; വേനൽക്കാലം നീളും; കാനഡയിൽ കാലാവസ്ഥാ വ്യതിയാനം ആശങ്കയാകുന്നു; പുതിയ പഠന റിപ്പോർട്ട് പുറത്ത്

ഇൻഷുറൻസ് തുകയ്ക്കായി കാത്തിരുന്നത് എട്ടുമാസം; ഒടുവിൽ 40,000 ഡോളർ നഷ്ടപരിഹാരം; ഒന്റാറിയോയിൽ കമ്പനിക്കെതിരെ പരാതിയുമായി ഡ്രൈവർ

പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്‌കാരം ഇന്ന്

ക്രിസ്റ്റിൻ ഫ്രെഷെറ്റ് പുതിയ ക്യുബെക്ക് പ്രീമിയർ

Top Picks for You
Top Picks for You