newsroom@amcainnews.com

രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ നടപടി; ആദ്യമായി വീട് വാങ്ങുന്നവർക്ക് ജിഎസ്ടി ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

ഓട്ടവ: രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. പത്ത് ലക്ഷം ഡോളറോ അതിൽ താഴെയോ വിലയുള്ള വീടുകൾക്കാണ് നികുതി ഇളവ് ബാധകമാകുന്നത്. ജിഎസ്ടി പിൻവലിക്കുന്നതോടെ കനേഡിയൻ പൗരന്മാർക്ക് 50,000 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ, ഭവനനിർമ്മാണ ചെലവ് കുറയുകയും രാജ്യത്തുടനീളം പുതിയ വീടുകളുടെ നിർമ്മാണം വർധിക്കുമെന്നും മാർക്ക് കാർണി പറഞ്ഞു.

എന്നാൽ, അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി സർക്കാർ രൂപീകരിച്ചാൽ മാത്രമേ മാർക്ക് കാർണിക്ക് ഈ വാഗ്ദാനം യാഥാർത്ഥ്യമാക്കാൻ കഴിയൂ. ഏപ്രിൽ 28-ന് ഫെഡറൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. എന്നാൽ, തിരഞ്ഞെടുപ്പ് ഏപ്രിൽ 28-നാണോ മെയ് 5-നാണോ നടത്തുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും എന്നാൽ ഞായറാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബറിൽ, കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് തൻ്റെ പാർട്ടി അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പത്ത് ലക്ഷം ഡോളറിൽ താഴെ വിലയുള്ള പുതിയ വീടുകളുടെ GST ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ വീടുകളുടെ വിൽപ്പന നികുതി ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

You might also like

ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; കാനഡയിൽ ഡെൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

കഴിഞ്ഞ വർഷം അവയവങ്ങളും ശരീരഭാഗങ്ങളും ദാനം ചെയ്തത് 317 പേർ; ആൽബർട്ടയിൽ അവയവ ദാനത്തിൽ റെക്കോർഡ് വർദ്ധന

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You