newsroom@amcainnews.com

കനേഡിയൻ കൊച്ചിൻ ക്ലബിന് പുതിയ ഭാരവാഹികൾ; അനിൽകുമാർ വൈറ്റില പ്രസിഡൻ്റ്, സജികുമാർ പങ്കജാക്ഷൻ സെക്രട്ടറി

ടൊറൻ്റോ: കനേഡിയൻ കൊച്ചിൻ ക്ലബ് 2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാർച്ച് എട്ട് ശനിയാഴ്ച മിസ്സിസാഗയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് ഡയറക്ടർമാരെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്. ക്ലബ് സ്ഥാപക അംഗങ്ങളായ ബോബൻ ജയിംസ്, സജീഷ് ജോസഫ്, ബോസ്കോ ആൻറണി, മാനുവൽ പുത്തൻപാടത്ത് എന്നിവർക്കൊപ്പം വിപിൻ ശിവദാസസുമാണ് പുതിയ ബോർഡ് ഓഫ് ഡയറക്ടർമാർ.

കനേഡിയൻ കൊച്ചിൻ ക്ലബിൻറെ സ്ഥാപക അംഗം കൂടിയായ അനിൽകുമാർ വൈറ്റിലയാണ് പ്രസിഡൻ്റ്. സെക്രട്ടറിയായി സജികുമാർ പങ്കജാക്ഷനെയും വൈസ് പ്രസിഡൻ്റായി വർഗീസ് തോമസിനെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. തോമസ് വിനോദ് സേവ്യർ (ട്രഷറർ), അലീന നിക്സൺ (ജോയിൻ്റ് സെക്രട്ടറി), മാനുവൽ പുത്തൻപാടത്ത് (ജോയിൻ്റ് ട്രഷറർ) എന്നിവരും ഭാരവാഹികളാണ്. അരുൺ ജോസഫ് ആണ് പുതിയ ഓഡിറ്റർ. കമ്മറ്റി അംഗങ്ങളായി ബിജു ഫിലിപ്പ്, എലിസബത്ത് എബ്രഹാം, സാലു ജീൻ മാത്യൂസ്, ജീൻ സി.പി, രജനീഷ് ബി കർത്ത, മനോജ് എം.എം, മാളവിക ജിബിൻ, ജിബിൻ സി.ജെ എന്നിവരെയും തിരഞ്ഞെടുത്തു.

ക്ലബിലേക്കുള്ള പുതിയ അംഗത്വ വിതരണം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സജീഷ് ജോസഫ് +1 (905) 351-2098, സജികുമാർ (647) 994-1348.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

Top Picks for You
Top Picks for You