newsroom@amcainnews.com

ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: നറുക്കെടുപ്പിൽ തെരഞ്ഞെടുത്ത ജോലികളിലേക്ക് 498 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഫ്രെഡറിക്ടൺ: ഈ വർഷത്തെ ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് നടത്തി ന്യൂബ്രൺസ്വിക്. മാർച്ച് 5, 6 തീയതികളിൽ നടന്ന ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP) നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത ജോലികളിലേക്ക് 498 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. 2025-ൽ പ്രവിശ്യാ ഇമിഗ്രേഷൻ അലോക്കേഷൻ കുറച്ച സാഹചര്യത്തിൽ തൊഴിൽ വിപണി ലക്ഷ്യമിട്ടുള്ള ഇമിഗ്രേഷൻ സ്ട്രീമുകൾക്ക് പ്രാധാന്യം നൽകുമെന്ന് പ്രവിശ്യ അറിയിച്ചിട്ടുണ്ട്. ന്യൂബ്രൺസ്വിക്കിന് ഈ വർഷം 2,750 പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ സ്‌പോട്ടുകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 1,500 എണ്ണം NBPNP യ്‌ക്ക് കീഴിലും 1,250 എണ്ണം അറ്റ്‌ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AIP) കീഴിലും നൽകും.

മാർച്ച് 5, 6 തീയതികളിൽ, ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ സ്ട്രീമിൻ്റെ രണ്ട് പാത്ത് വേക്ക് കീഴിൽ എൻബിപിഎൻപി ഈ വർഷത്തെ ആദ്യത്തെ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പിൽ 498 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ നറുക്കെടുപ്പിന് NBPNP ഒരു കട്ട് ഓഫ് സ്കോർ പ്രഖ്യാപിച്ചിട്ടില്ല. ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ – ന്യൂബ്രൺസ്വിക് എക്സ്പീരിയൻസ് പാത്ത് വേ, ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ – ന്യൂബ്രൺസ്വിക് ഗ്രാജുവേറ്റ് പാത്ത് വേ എന്നിവ വഴിയാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, സോഷ്യൽ & കമ്മ്യൂണിറ്റി സർവീസ്, കൺസ്ട്രഷൻ ട്രേഡ്സ് എന്നിവയാണ് ഈ നറുക്കെടുപ്പുകളിൽ ലക്ഷ്യമിട്ട തൊഴിൽ വിഭാഗങ്ങൾ.

2025-ൽ, ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ സ്ട്രീം മൂന്ന് പാത്ത് വേകളായി വിഭജിച്ചിരിക്കുന്നു. മുമ്പ് സൂചിപ്പിച്ച രണ്ട് പാത്ത് വേകൾ കൂടാതെ, ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ സ്ട്രീം-ന്യൂബ്രൺസ്വിക് പ്രയോറിറ്റി ഓക്യുപേഷൻ പാത്ത് വേയും ഇതിൽ ഉൾപ്പെടുന്നു.

You might also like

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You