newsroom@amcainnews.com

കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവു വേട്ട; എസ്എഫ്ഐ നേതാവായ ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്നു വിദ്യാർഥികൾ അറസറ്റിൽ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ പ്രതികളായ മൂന്നു വിദ്യാർഥികളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം. ആകാശ് (21), ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ. അഭിരാജ് (21) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ ഇന്നലെ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് അഭിരാജ്.

ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നു വിദ്യാർഥികൾ മൊഴി നൽകി. ഇന്നലെ രാത്രി പോളിടെക്നിക്കിന്റെ പെരിയാർ ഹോസ്റ്റലിൽ നാർക്കോട്ടിക് സെൽ, ‍ഡാൻസാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പൊലീസ് തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്. ഒന്നാം നിലയിൽ ആകാശിന്റെ ജി–11 മുറിയിൽ നിന്ന് 1.909 കിലോഗ്രാമും രണ്ടാം നിലയിലെ എഫ്–39 മുറിയിൽനിന്ന് 9.70 ഗ്രാമും വീതമാണ് പിടിച്ചെടുത്തത്. ജി–11 മുറിയിൽ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപനയ്ക്ക് തയാറാക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. ഇലക്ട്രോണിക് ത്രാസും അവിടെനിന്നു പിടിച്ചെടുത്തു.

ആദിത്യന്റെയും അഭിരാജിന്റെയും മുറിയിൽനിന്നു പിടിച്ച കഞ്ചാവ് വാണിജ്യ അളവിലല്ല എന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. മുറികളിൽനിന്ന് മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ എന്നിവയും കണ്ടെടുത്തു. 7 മണിക്കൂറോളം പൊലീസ് പരിശോധന നീണ്ടു. ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്.

You might also like

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുൻപ് ഡെമോക്രാറ്റ് നഗരങ്ങളിൽ കൂടുതൽ ശക്തമായ കുടിയേറ്റ വിരുദ്ധ നടപടികൾ സ്വീകരിക്കും: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

സ്ഥലംമാറ്റം സ്വീകരിക്കണോ രാജി വെക്കണോ ? തീരുമാനിക്കാൻ 30 ദിവസം; ആയിരക്കണക്കിന് ജീവനക്കാർക്ക് സ്ഥലംമാറ്റവുമായി ആമസോൺ

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ടെഹ്റാനിലെ എംബസികള്‍ അടച്ചുപൂട്ടി രാജ്യങ്ങള്‍

ഇറാൻ – ഇസ്രയേൽ സംഘർഷം: കേരളത്തിൽനിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി; ഇറാനിൽ കുടുങ്ങിയത് പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു

നമ്മൾ ഇനി എന്ത് ചെയ്യും മല്ലയ്യ! പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗചാലയമല്ല; ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

Top Picks for You
Top Picks for You