newsroom@amcainnews.com

24 തെങ്ങുണ്ട് പക്ഷേ അരയ്ക്കാനുള്ള തേങ്ങ പോലും കിട്ടുന്നില്ല! എല്ലാം വാനരപടകൊണ്ടുപോകുന്നു… കുലച്ച തെങ്ങുകളുടെ തല വെട്ടി മാറ്റി കർഷകൻ

കോഴിക്കോട്: കുരങ്ങ് ശല്യം സഹിക്കവയ്യതേ കുലച്ച തെങ്ങുകളുടെ തല വെട്ടി മാറ്റി കർഷകൻ. നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലെ പുതുപ്പള്ളിയിൽ ജോഷിയാണ് സ്വന്തം വീട്ടുവളപ്പിലെ നിറയെ നാളീകേരമുള്ള തെങ്ങുകൾ വെട്ടിമാറ്റിയത്. 18 തെങ്ങുകളുടെ തലയാണ് കുരങ്ങ് ശല്യംകാരണം വെട്ടി മാറ്റിയത്. 24 തെങ്ങിൽ 18 എണ്ണമാണ് വെട്ടിയത്. കൃഷിക്ക് നല്ല സൗകര്യം ഉള്ള സ്ഥലമായിട്ടും അരയ്ക്കാനുള്ള തേങ്ങ പോലും കിട്ടാത്ത സാഹചര്യത്തിലാണ് ഇതിന് മുതിർന്നതെന്നാണ് ജോഷി പറയുന്നു.

തേങ്ങ പറിച്ച് കുട്ടികളുടെയും ഭാര്യയുടെയും ദേഹത്തേക്ക് എറിയുന്ന സാഹചര്യവും ഒരുപാട് തവണയായി ഉണ്ടായിട്ടുണ്ട്. നിവർത്തികേട്‌ കൊണ്ട് ചെയ്ത് പോകുന്നതാണ്. വീടിന്റെ തൊട്ട് അടുത്ത് അപ്പുറവും ഇപ്പുറവും തോട്ടമാണ് അവിടെ കുരങ്ങിന്റെ ശല്യം ഇല്ലെന്നും അക്രമം തുടരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘തൊഴിലെടുത്ത് മുന്നോട്ട് ജീവിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ എനിക്ക് ഇത് ചെയ്യേണ്ടി വന്നു. ഇത് പറയുമ്പോഴും തനിക്ക് വലിയ വിഷമം’ ഉണ്ടെന്നും ജോഷി പറഞ്ഞു. തെങ്ങിൽ കയറുന്ന കുരങ്ങുകൾ തേങ്ങയും ഇളനീരും പറിച്ച് ഭക്ഷിക്കുകയും താഴെക്ക് എറിയുന്നതും പതിവാക്കിയത് കർഷകർക്ക് കണ്ണീർ മാത്രമല്ല, ജീവഭയവും കൂടിയായി.

You might also like
World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

Top Picks for You
Top Picks for You