newsroom@amcainnews.com

അമേരിക്ക ഈ വർഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമോ? അമേരിക്ക നേരിടുന്നത് നാൽപതു വർഷത്തിനിടെയുള്ള ഏറ്റവും വലിയ പണപ്പെരുപ്പം

വാഷിങ്ടൺ: ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ അമേരിക്ക ഈ വർഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാൽപതു വർഷത്തിനിടെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങളിലും വളർച്ചാ മാന്ദ്യം തുടർച്ചയായി കുറഞ്ഞതാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള സൂചന നൽകുന്നത്. ഇപ്പോഴിതാ ട്രംപും ഈ സാധ്യത തള്ളിക്കളയുന്നില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് പരോക്ഷമായി ഈ സാധ്യത ചൂണ്ടിക്കാട്ടിയത്. അതേസമയം, ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ട്രംപ് തയാറായതുമില്ല.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അത്തരം കാര്യങ്ങൾ പ്രവചിക്കാൻ എനിക്ക് വെറുപ്പാണ്. ഇത് ഒരു പരിവർത്തന കാലമാണ്, നമ്മൾ അമേരിക്കയിലേക്ക് സമ്പത്ത് തിരികെ കൊണ്ടുവരികയാണ്. ഇതിന് കുറച്ച് സമയമെടുക്കും. നാം ചെയ്യുന്നത് വളരെ വലിയ കാര്യങ്ങളാണ്’. അതേസമയം, മാന്ദ്യത്തിന്റെ സാധ്യതയെക്കുറിച്ച് ട്രംപിന്റെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് കൂടുതൽ വ്യക്തമായ മറുപടിയാണ് നൽകിയത്. തീർച്ചയായും ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

രണ്ടാമത് പ്രസിഡന്റ് അധികാരത്തിലേറിയ ട്രംപ് സ്വീകരിക്കുന്ന കടുത്ത നടപടികൾ രാജ്യം നേരിയ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഫെഡറൽ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് ഒപ്പം വരുമാന വർധനയ്ക്കുമുള്ള സാധ്യതകളാണ് ട്രംപ് ഭരണകൂടം തേടുന്നത്.

You might also like

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

Trump Press Pool Dispute: US Justice Department Investigates Major TV Networks

ട്രംപ് പ്രസ് പൂൾ തർക്കം: പ്രമുഖ ടിവി നെറ്റ്‌വർക്കുകൾക്കെതിരെ അന്വേഷണവുമായി യുഎസ് നീതിപൂർവ്വ വകുപ്പ്

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

Top Picks for You
Top Picks for You