newsroom@amcainnews.com

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി കണ്‍വന്‍ഷന് നാളെ (വ്യാഴം) തിരിതെളിയും

ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട്, മഹാകണ്‍വന്‍ഷനു നാളെ (ജൂലൈ 9, വ്യാഴം) തിരിതെളിയും. അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോര്‍മിക് പ്ലേസ്‌ കണ്‍വന്‍ഷന്‍ സെന്‍ററില്‍, ജൂലൈ 9 മുതല്‍ 12 വരെ നടക്കുന്ന സമ്മേനത്തില്‍ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സീറോ മലബാര്‍ സഭയുടെ ആത്മീയനേതാക്കളും കണ്‍വന്‍ഷനില്‍ എത്തിച്ചേരുമെന്ന് കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ്അങ്ങാടിയത്തിന്‍റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.

ജൂലൈ 9 വ്യാഴാഴ്ച വൈകിട്ട് 3.30-ന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ കാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബാനയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കൊളംബസ് ബിഷപ്പ് മാര്‍ ഏള്‍ ഫെര്‍ണാണ്ടസ്, സീറോ മലങ്കര സഭ ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തുടങ്ങിയവര്‍ സംസാരിക്കും.

You might also like

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Top Picks for You
Top Picks for You