newsroom@amcainnews.com

സംസ്ഥാനത്തെ റാഗിങ് കേസുകൾ: യുജിസിയെ കക്ഷി ചേർക്കും; സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകൾ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിൻറെ ആദ്യ സിറ്റിങിലാണ് നിർണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിർദേശിച്ചു.

ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് മറുപടി സത്യവാങ്മൂലം നൽാനും കോടതി നിർദേശിച്ചു.ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണം.ജില്ല- സംസ്ഥാന കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കിൽ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങൾ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജില്ല-സംസ്ഥാന തല കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങൾ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. യുജിസിയെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശം നൽകി. കോടതിയിൽ ഹാജരാകാൻ കക്ഷികൾക്ക് നോട്ടീസ് നൽകി. ഇന്നലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റാഗിങ് കേസുകൾക്കായി പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ നിർദേശിച്ചത്.

സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. രമേശ് ചെന്നിത്തലയും സിദ്ധാർത്ഥൻറെ അമ്മയും കേസിൽ കക്ഷി ചേരാൻ നടപടികൾ തുടങ്ങി. റാഗിങ് നിയമങ്ങളിൽ മാറ്റം വരുത്തണോയെന്നതിൽ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.

You might also like

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You