newsroom@amcainnews.com

ഓസ്കർ ജേതാവ് ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ

ന്യൂയോർക്ക് : ഓസ്‌കാർ ജേതാവായ നടൻ ജീൻ ഹാക്ക്മാൻ, ഭാര്യ എന്നിവരെ ന്യൂ മെക്‌സിക്കോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സാൻ്റാ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സാൻ്റാ ഫെ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് ഡെനിസ് അവില അറിയിച്ചു. ഇവരുടെ നായയേയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.

1960-കൾ മുതൽ 2000-കളുടെ തുടക്കത്തിൽ വിരമിക്കുന്നതുവരെ ഡസൻ കണക്കിന് നാടകങ്ങളിലും കോമഡികളിലും ആക്ഷൻ സിനിമകളിലും വില്ലനായും നായകനായും പ്രത്യക്ഷപ്പെട്ട ഹാക്ക്മാൻ തൻ്റെ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു. 1930-ലാണ് ജീൻ ഹാക്ക്മാന്റെ ജനനം. ഫ്രഞ്ച് കണക്ഷനിലെ ജിമ്മി “പോപ്പേ” ഡോയൽ എന്ന കഥാപാത്രത്തിന് മികച്ച നടൻ, അൺഫോർഗിവനിലെ ലിറ്റിൽ ബിൽ ഡാഗെറ്റിനെ അവതരിപ്പിച്ചതിന് മികച്ച സഹനടൻ എന്നിങ്ങനെ രണ്ട് ഓസ്കാർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ദ ഫ്രഞ്ച് കണക്ഷൻ, ബോണി ആൻഡ് ക്ലൈഡ് മിനിസിപ്പി ബേണിങ്, അൺ ഫോർ​ഗിവൺ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നാല് തവണ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബെറ്റ്സി അറക്കാവ ക്ലാസിക്കൽ പിയാനിസ്റ്റാണ്.

You might also like

ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുഎസിൽ അറസ്റ്റിൽ

മോൺട്രിയലിൽ ലാൻഡ് ചെയ്ത എയർ കാനഡ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

ആലിയ ഭട്ടിന്റെ ആൽഫ വർക്കൗട്ട്: നിങ്ങളുടെ ഫിറ്റ്‌നസ് ദിനചര്യയിൽ ഉൾപ്പെടുത്താൻ 7 ഫങ്ഷണൽ വ്യായാമങ്ങൾ

ജാനകിയമ്മയ്ക്ക് വിട; ആദരാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്ര ലോകം

വിംബിൾഡൺ ടെന്നീസ്: പരാജയത്തിന് പിന്നാലെ കരിയറിലെ ‘അനുഗ്രഹവും ശാപവും’ വ്യക്തമാക്കി നൊവാക് ജോക്കോവിച്ച്

മിസോറിയിൽ കനത്ത വെള്ളപ്പൊക്കം: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

Top Picks for You
Top Picks for You