newsroom@amcainnews.com

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്

കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുച്ഛമുണ്ടാകുമെന്ന് അദ്ദേ​ഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോയെന്നും മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നുവെന്നും ഗീവർഗീസ് മാർ കൂറിലോസ് ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!

You might also like

യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു;ഡിജിറ്റൽ സേവന നികുതി നീക്കം ചെയ്യൽ ഉൾപ്പെടെ ചർച്ചയുടെ ഭാഗമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

കാനഡയിൽ ഇന്ത്യൻ വംശജർ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നു

കാനഡ-യുഎസ് വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കും: വൈറ്റ് ഹൗസ്

കാനഡയിലെ ഏറ്റവും വലിയ അധ്യാപന ആശുപത്രി; മിസിസാഗയിൽ പുതിയ ആശുപത്രിക്കായി 14 ബില്യൺ ഡോളർ നിക്ഷേപിക്കാൻ സർക്കാർ

ഗാസയില്‍ വെടിനിര്‍ത്തല്‍ അടുത്താഴ്ചക്കുളളില്‍ ധാരണയാകും: ഡോണള്‍ഡ് ട്രംപ്

റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ! പാസാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണം തൊഴിലവസരങ്ങൾ ഇല്ലാതാക്കും; ട്രംപിന്റെ നികുതി, ചെലവ് ചുരുക്കൽ ബില്ലിനെ വിമർശിച്ച് മസ്‌ക്

Top Picks for You
Top Picks for You