newsroom@amcainnews.com

പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന അപകടം: ഇന്നും വിമാനങ്ങൾ വൈകും

ടൊറൻ്റോ: പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് വിമാനം തകർന്നു വീണതിനെത്തുടർന്ന് ഇന്നും വിമാനങ്ങൾ വൈകും. അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താൻ അന്വേഷകർ ശ്രമിക്കുന്നതിനാലാണ് ഇന്ന് വിമാനങ്ങൾ വൈകുക. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്ത് പരിശോധനക്കയച്ചതായി ട്രാൻസ്ഫർ സേഫ്റ്റി ബോർഡ് ഓഫ് കാനഡ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാൽ അപകട കാരണം ഇപ്പോഴും വ്യക്തമല്ല.

വരും ദിവസങ്ങളിലും വിമാനങ്ങൾക്ക് കാലതാമസം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അവർ നിർദ്ദേശിച്ചു. മിനസോടയിലെ മിനിയാപൊളിസ് സെൻ്റ് പോൾ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടൊറൻ്റോയിലേക്ക് വരികയായിരുന്ന ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

You might also like
Unexpected Resignation of the Serbian President: Aleksandar Vucic Steps Down

സെർബിയൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി: അലക്സാണ്ടർ വുചിച്ച് പടിയിറങ്ങുന്നു

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Measles vaccination lapse in Malappuram: Statistics cause concern

മലപ്പുറത്ത് അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച; കണക്കുകൾ ആശങ്കയിൽ

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Top Picks for You
Top Picks for You